തിരുവനന്തപുരം മണ്ണന്തലയിൽ ആണ് ഈ അരും കൊല നടന്നത്.
പോത്തൻകോട് സ്വദേശി ഷെഫീന (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ 14 ന് സഹോദരന് ദന്തൽ ചികിത്സയുടെ ഭാഗമായാണ് മണ്ണന്തലയിൽ സഹോദരനും സഹോദരിയും ചേർന്ന് അപ്പാർട്ട്മെൻ്റ് വാടകയ്ക് എടുക്കുന്നത്.
ഷെഫീനയുടെ മാതാപിതാക്കൾ ഇന്ന് വൈകുന്നേരം അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഷെ ഫീന കട്ടിലിനു താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവർ തന്നെയാണ് മണ്ണന്തല പൊലീസിൽ വിവരമറിയിച്ചത്.

ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. രണ്ടുപേരെയും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിൽ പരുക്കേറ്റ പാടുകൾ ഷെഫീനയുടെ ശരീരത്തുള്ളതായി പൊലീസ് പറഞ്ഞു
ഷെഫീന ഭർത്താവുമായി പിണങ്ങി കഴിയുകയാണ്.ഭർത്താവും രണ്ട് മക്കളും ഭരണിക്കാവിൽ ആണ് താമസം. ഷെഫീന മാതാപിതാ ക്കളോടൊപ്പവും, കൊലക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.തൊട്ടടുത്ത് വീട് ഉണ്ടായിട്ടും ഇവിടെ എന്തിനാണ് വാടകക്ക് എടുത്തത് എന്ന കാര്യങ്ങളടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.