വിദ്യാർത്ഥികളുടെയും യുവ ജനതയുടെയും കലാകായിക അഭിരുചി വളർത്തുവാൻ തലവരമ്പ് കേന്ദ്രീകരിച്ച് സിറോസ് ആർട്‌സ്&സ്പോർട്സ് ക്ലബിന് തുടക്കം കുറിച്ചു
അൻസർ തലവരമ്പിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ക്ലബ്ബിന്റെ ഉദ്ഘാടനം dr രാഗേഷ് (PHC മാങ്കോട്) ചെയ്തു.
ലഹരി ഉപയോഗം വ്യാപകമാകുന്ന കാലഘട്ടത്തിൽ വിദ്യാർത്ഥികളെയും യുവാക്കളേയും കലയുടെയും കായികത്തിലൂടെയും പുതിയ തലമുറയെ വാർത്തെടുക്കാൻ കലാകായിക കൂട്ടായ്മകൾ അനിവാര്യമാണ് എന്ന് dr രാഗേഷ് കൂട്ടിച്ചേർത്തു.
സമ്മേളന ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റ് ചിതറ മുരളി സംസാരിച്ചു . പുത്തൻ തലമുറയ്ക്ക് കലാകായിക മേഖലയിൽ ഒരു പുതിയ ചരിത്രം കുറിക്കാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് സംസാരിച്ചു.ഒരു നാടിന്റെ സാംസ്കാരിക അഭിരുചി വളർത്താൻ ക്ലബിന് സാധിക്കട്ടെ എന്നും കൂട്ടിച്ചേർത്തു . സൗജന്യ PSC ക്ലാസുകളും മെഡിക്കൽ ക്യാമ്പും ഈ ക്ലബ്ബിലൂടെ നടത്തുന്നതാണ് എന്നും പറഞ്ഞു
യോഗത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് കൊല്ലായിൽ സുരേഷ് (കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് )
ചിറവൂർ വാർഡ് മെമ്പർ മിനി ഹരികുമാർ
ഷെഫീഖ് രക്ഷാധികാരി,ജിഷ്ണു രക്ഷാധികാരി പ്രിൻജിത്ത് തുടങ്ങിയവർ സംസാരിച്ചു.