fbpx

കേരളത്തിൽ എത്തിയ റഷ്യൻ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം;  ചടയമംഗലം സ്വദേശികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു

ചടയമംഗലം ആക്കൽ കിഴക്കേക്കര പുത്തൻവീട്ടിൽ മുഹമ്മദ് നാഫർ (21) വെളിനല്ലൂർ റോഡ് വിളയിൽ അജ്മൽ (20) എന്നിവരാണ് അറസ്റ്റിൽ ആയത്.

സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 33 കാരിയാണ് ആക്രമണത്തിന് ഇരയായത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെ വർക്കല ഗസ്റ്റ് ഹൗസിന് സമീപത്തിലൂടെ പോവുകയായിരുന്ന യുവതിയെ അക്രമികൾ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു.

തുടർച്ചയായി ഹോൺ മുഴക്കിയതോടെയാണ് ഇവർ വാഹനം നിർത്തിയത്.

അപ്പോഴാണ് യുവതിയെ കടന്നു പിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്.

തുടർന്ന് റഷ്യൻ യുവതി ബൈക്ക് നമ്പർ സഹിതം വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു.

വർക്കല പോലീസ് കൊല്ലത്തു നിന്നും പ്രതികളെ പിടികൂടി.

മെഡിക്കൽ പരിശോധനകൾക്ക് ശേഷം വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x