കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാനസ്കൂൾ ഗെയിംസിന് പോയിട്ട് വന്ന നിരവധി കുട്ടികൾക്കും അധ്യാപകർക്കുമടക്കം മഞ്ഞപ്പിത്തം സ്ഥിതീകരിച്ചു.
ചിതറ ഹയർ സെക്കന്ററി സ്കൂളിലെ 6കുട്ടികൾക്കും കടക്കൽ കുറ്റിക്കാട് cp സ്കൂളിലെ കുട്ടിക്കുമാണ് മഞ്ഞപിത്തം (ഹെപ്പറ്റയ്റ്റ്സ് A )സ്ഥിരീകരിച്ചത്.
.
നാല് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽകോളേജിലും,, ഒരാളെ പാരിപ്പള്ളിമെഡിക്കൽ കോളേജിലും ഒരാളെ , കടക്കൽ താലൂക്ക് ആശുപത്രിയിലും , മോറ്റൊരു കുട്ടിയെ കടക്കലിലെ സ്വകാര്യ ആശുപത്രിയിലുംപ്രേവേശിപ്പിച്ചു..
നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാന സ്കൂൾ ഗെയിംസിൽ 14 ജില്ലകളിൽ നിന്നായി 150 ഓളം കായികപ്രതിഭകളാണ് പങ്കെടുത്തത്. ഇതിൽ 7 ജില്ലകളിൽ നിന്നും വന്ന കായിക പ്രതിഭകൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചതായിട്ടുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്..
കുടിവെള്ളത്തിൽ നിന്നുമായിരിക്കാം ഇത്തരത്തിൽ രോഗം പിടിപെടാനുള്ള കാരണമെന്നാണ് പ്രാഥമികനിഗമനം.
സീനിയർ കാറ്റഗറിയിൽ പെട്ട കുട്ടികൾ റസ്സലിംഗ്,,ടെന്നിക്വായിറ്റ് തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ച കുട്ടികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. അധ്യാപകനടക്കം ആണ് മഞ്ഞപ്പിത്തം ബാധിച്ച ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.
സെപ്റ്റംബർ 26,27 തീയതികളിലാണ് ഗയിംസ് നടന്നത്..


