കൊല്ലം കടയ്ക്കലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തികൻ സമി ഖാനാണ് ഒമ്പത് മാറ്റങ്ങളുള്ള വ്യാജ മാർക്ക് ലിസ്റ്റാണ് ഹാജരാക്കിയത്. ആപ്ലിക്കേഷൻ നമ്പർ, ഫോണ്ട്, ഫോർമാറ്റ് എന്നിവയിൽ വ്യത്യാസം കാണാം.
സമീഖാൻ മുമ്പും വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. 2021-ൽ അദ്ദേഹം വ്യാജമാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനം നേടാൻ ശ്രമിച്ചിരുന്നു.
എന്നാൽ, അന്ന് മാർക്ക് കുറഞ്ഞതിനാൽ പ്രവേശനം ലഭിച്ചില്ല, സമി ഖാനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
കൊല്ലം ചിതറ മടത്തറയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സമീഖാനെ നീറ്റ് പരീക്ഷയുടെ വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ കബളിപ്പിച്ച് തുടർപഠനത്തിന് ശ്രമിച്ചതിനാണ് കേസ്. നീറ്റ് 2021-22 പരീക്ഷയിൽ സമി ഖാൻ ആദ്യം 16 മാർക്ക് നേടിയിരുന്നു, എന്നാൽ അത് 468 മാർക്കാക്കി മാറ്റി, വ്യാജ മാർക്ക് ലിസ്റ്റ് സൃഷ്ടിച്ചിരുന്നു.
അക്ഷയയിൽ പോയി ഒറിജിനൽ മാർക്ക് ലിസ്റ്റിന്റെയും വ്യാജ മാർക്ക് ലിസ്റ്റിന്റെയും പകർപ്പ് എടുത്തു. പിന്നീട്, രണ്ട് വ്യത്യസ്ത രീതികളിൽ മാർക്ക് ലിസ്റ്റ് നേടിയെന്നും യഥാർത്ഥ മാർക്ക് 468 ആണെന്നും അവകാശപ്പെട്ട് സമി ഖാൻ കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ നീറ്റ് നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടി.
പ്രഥമദൃഷ്ട്യാ വ്യജ മാര്‍ക്ക് ലിസ്റ്റാണെന്ന് ടെസ്റ്റിംഗ് ഏജൻസി അറിയിച്ചതോടെ കേസെടുത്ത് അന്വേഷണം നടത്താൻ കൊല്ലം റൂറൽ പൊലീസിന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.സൈബര്‍ സെല്ലിന്‍റെ സഹായത്തിൽ ചിതറ പൊലീസ് നടത്തിയ അന്വേഷണത്തിൽ സമി ഖാൻ സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു.



