കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ദിവസമായ 20നു നടക്കുന്ന കുത്തിയോട്ടവും കുതിര എടുപ്പിനും മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണം.
15 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ പരിപാടികളാണ് ഇത്തവണ സംഘടിപ്പിച്ചിട്ടുള്ളത്.
ആൽത്തറമൂട്, കിളിമരത്തുകാവ് എന്നിവിടങ്ങളിൽ നിന്നു കുതിര എടുപ്പ് തുടങ്ങും.
6 കുതിരകൾ ആണ് ഇത്തവണ ഉള്ളത്.
രാത്രി വിവിധ കരകളിൽ നിന്നു കെട്ടുകാഴ്ചകളോടെ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തും.
കുതിര എടുപ്പ് ദിവസം കടയ്ക്കൽ ടൗൺ ആൽത്തറമൂട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
മോട്ടർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് കടയ്ക്കൽ ടൗണിൽ ഇൻഫർമേഷൻ സെന്റർ പ്രവർത്തിയുന്നുണ്ട്.
ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര കോംപൗണ്ടിൽ വ്യാപാര മേളയും നടക്കുകയാണ്.