ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിഭാഗീയത. പാർട്ടിയുമായി ഇടഞ്ഞുനിന്ന കുട്ടനാട്ടിലെ സഖാക്കൾ കൂട്ടമായി സിപിഐയിലേക്ക്. കുട്ടനാട് ഏരിയ കമ്മിറ്റി പരിധിയിലെ 5 പഞ്ചായത്തുകളിൽ നിന്നായി 294 പേരാണു സിപിഎം വിടുന്നത്.
പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ, പാർട്ടി ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടെയാണു പാർട്ടി വിടുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സിപിഐയിൽ ചേരും. അതിനുള്ള അപേക്ഷ ഇതിനോടകം തന്നെ നൽകി കഴിഞ്ഞു.


