ട്യൂട്ടോറിയൽ സ്ഥാപനങ്ങൾ സംരക്ഷിക്കുക ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ

കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലെ ട്യൂഷൻ സ്ഥാപനങ്ങളെ സംരക്ഷിക്കുവാൻ ഗവൺമെന്റ് ഇടപെടൽ ഉണ്ടാകണമെന്ന് ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

ഓൺലൈൻ ട്യൂഷൻ ആപ്പുകളുടെ പ്രചാരകരായി മാറുന്ന ഒരു വിഭാഗം സ്കൂൾ അധ്യാപകരുടെ ദ്രോഹ നടപടികൾ ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്.കൊല്ലം വാളകം പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകനാണ് ട്യൂഷൻ സ്ഥാപനങ്ങൾക്കെതിരെ ബാലാവകാശ കമ്മീഷനിൽ ഹർജി നൽകിയത്.

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വഹിച്ച പങ്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ മികച്ച വിജയത്തിലെത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങളെയും ലഘൂകരിച്ച് കാണുകയും ചെയ്തു. നെറ്റ് ക്ലാസ്സുകളും വിനോദയാത്രകളും സമാന്തര വിദ്യാഭാസ സ്ഥാപനങ്ങൾ നടത്തുവാൻ പാടില്ല എന്ന ഒരു ഉത്തരവ് നേടിയതിലൂടെ ഈ അധ്യാപകൻ ലക്ഷക്കണക്കിന് ട്യൂഷൻ അധ്യാപകരെ അവഗണിക്കുകയും ഇത് ഓൺലൈൻ ട്യൂഷൻ ആപ്പുകളുടെ പ്രചാരം വേഗത്തിൽ ആക്കുകയും ചെയ്യുമെന്ന് ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.

ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടി പി എസ് സി യു പി എസ് സി മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നല്ലൊരു വിഭാഗം ചെറുപ്പക്കാരും ട്യൂഷൻ മേഖല കൊണ്ട് വർഷങ്ങളായി ഉപജീവനം നടത്തുന്നവരാണ്.

ബാലാവകാശ കമ്മീഷൻ ഉത്തരവ് നേടി ട്യൂഷൻ സ്ഥാപന നടത്തിപ്പിനെതിരെ നടത്തുന്ന നീക്കം പൊതുസമൂഹം അവഗണിക്കണമെന്നും ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിൽ വിജയശതമാനം ഉയരുന്നത് ഓൺലൈൻ ട്യൂഷൻ കൊണ്ടല്ല പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് സമാന്തര സ്ഥാപനങ്ങൾ നൽകുന്ന സ്പെഷ്യൽ ട്യൂഷൻ ക്ലാസുകളാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.

രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും താൽപര്യം മുൻനിർത്തി പഠനത്തിന് പ്രാധാന്യം നൽകി തന്നെയാണ് ട്യൂഷൻ നടന്നു വന്നിരുന്നത്. സ്കൂളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നൽകാൻ കഴിയാത്ത സാധാരണ ക്കാരായ രക്ഷ കർത്താക്കളും ജോലി തിരക്കിൽ പെട്ട് ബുദ്ധിമുട്ട് നേരിടുന്ന രക്ഷകർത്താക്കളുമെല്ലാം ഈ ട്യൂഷൻ ക്ലാസുകൾ അംഗീകരിച്ചുമുന്നോട്ടു പോകുമ്പോൾ ബാലാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുവാൻ ചില കേന്ദ്രങ്ങൾക്ക് കഴിയുന്നുണ്ട്.

സ്വകാര്യ ട്യൂഷൻ സെന്ററുകൾ അടച്ചുപൂട്ടി ഓൺലൈൻ ആപ്പ് വഴി പഠിക്കാൻ പ്രേരണ നൽകുന്നതാണ് ഈ ഉത്തരവ്. ഇതിനെതിരായി ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ
സംസ്ഥാന പ്രസിഡന്റ് പ്രമോദ് പ്രഭാകർ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺകുമാർ കാട്ടാക്കട,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൂവത്തൂർ സജി , സെക്രട്ടറി അനീഷ് കുമാർ നെടുമങ്ങാട്, യൂണിക് സുരേഷ് കാട്ടാക്കട, രജിത് നവോദയ എന്നിവർ എന്നിവർ സംസ്ഥാന കമ്മിറ്റി യോഗത്തിന് നേതൃത്വം നൽകി.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x