ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കടയ്ക്കൽ ബഹുജനകൂട്ടായ്മ ക്യാമ്പയിൻ നടത്തി.
ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ സന്തോഷിന്റെ അധ്യക്ഷതയിലയിരുന്നു പരിപാടി.
കൊല്ലത്തിന്റെ എം.പി, എൻ.കെ പ്രേമചന്ദ്രൻ പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു.
കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ മുഖ്യ പ്രഭാഷണം നടത്തി.
മുൻ INC ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജൻ , കെ.പി.സി.സി മെമ്പർ ഷിജു , ഡി.സി.സി മെമ്പർ ചന്ദ്രബോസ് , കടക്കൽ താജുദീൻ , കടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സൈൻ , ആൽത്തറമൂട് മണ്ഡലം പ്രസിഡന്റ് ബ്രിജേഷ് എന്നിവർ സംസാരിച്ചു.
താലൂക്ക് ആശുപത്രി സംവിധാനങ്ങൾ ജനോപകാരപ്രദമാംവിധം മെച്ചപ്പെടുത്തിയില്ലായെങ്കിൽ ബഹുജനപ്രക്ഷോപം നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.