ആറ്റിങ്ങൽ സ്വദേശി സാരംഗ് (16) നമ്മുക്കൊരു മാതൃകയാണ്
വാഹനാപകടത്തിൽ മസ്തിഷ്ക മരണപ്പെട്ട സാരംഗിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവ്, രണ്ട് കോർണിയ എന്നിവ ആറുപേരുടെ പുതുജീവന് വേണ്ടി ദാനം നൽകിയിട്ടാണ് അവൻ നമ്മെ വിട്ട് പിരിഞ്ഞത്
അമ്മയുമൊത്ത് ഓട്ടോയിൽ സഞ്ചരിക്കവെ തോട്ടയ്ക്കാട് വടകോട്ട്കാവ് കുന്നത്ത്കോണം പാലത്തിനു സമീപം വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സാരംഗ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സാരംഗ് മരണത്തിനു കീഴടങ്ങിയത്. ആലംകോട് വഞ്ചിയൂർ നികുഞ്ജം വീട്ടിൽ പി ബിനേഷ്‌കുമാർ, ജി ടി രജനി ദമ്പതിമാരുടെ മകനാണ്. ആറ്റിങ്ങൽ ജിഎംബിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയായ സാരംഗ് പരീക്ഷാഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
മുഴുവൻ വിഷയങ്ങളിലും A+ നേടിയാണ് സാരംഗിന്റെ മാർക്ക് പുറത്ത് വന്നത് ആ സന്തോഷം കുടുംബത്തിന് ഇന്നില്ല
ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വീണാ ജോർജ്
വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങൽ സ്വദേശി സാരംഗിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മസ്‌തിഷ്‌ക മരണമടഞ്ഞ സാരംഗ് 6 പേർക്കാണ് അവയവദാനത്തിലൂടെ പുതുജീവിതമേകുന്നത്.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം