ചിതറ:
ചി
തറ പഞ്ചായത്തിലെ ഐരക്കുഴി വാർഡിലെ പാറയ്ക്കാട് കണ്ണങ്കോട് റോഡ് നന്നാക്കണം .
ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ ഒന്നാം വാർഡിലെ പാറയ്ക്കാട് കണ്ണങ്കോട് റോഡ് തകർന്ന് കാൽ നട സഞ്ചാരം പോലും ദുഷ്കരമാകുന്നു എന്ന പരാതിയുമായി മുൻ പഞ്ചായത്ത് അംഗവും പൊതു പ്രവർത്തകനുമായ സന്തോഷ് കൈലാസ്
ടാർ പൂർണമായും ഇളകിയ അവസ്ഥയാണ് ഈ റോഡിന് . റോഡിൽ അപകടങ്ങൾ തുടർക്കഥയാണ് സന്തോഷ്കൈലാസ് കൂട്ടി ചേർക്കുന്നു.
8 മീറ്റർ നീളമുള്ള റോഡ് കഴിഞ്ഞ ഭരണ സമിതിയിൽ ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കി ടാർ ചെയ്തതാണ്
എന്നാൽ ഇപ്പോൾ റോഡ് ആകെ തകർന്നിരിക്കുന്നു . ഈ റോഡ് സഞ്ചാരയോഗ്യമാക്കി ടാർ ചെയ്യണമെന്ന് പല പ്രാവശ്യം പ്രദേശ വാസികളും ഞാനും നിവേദനം നൽകി എന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഇതുവരെ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല .
കൂടാതെ പൈപ്പലൈനിന്റെ പണിയും റോഡിന്റെ തകർന്ന അവസ്ഥയുടെ ആക്കം കൂട്ടി എന്നുമാണ് അദ്ദേഹം കൂട്ടി ചേർക്കുന്നത്.
റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ചില്ല എങ്കിൽ . റോഡ് ഉപരോധം ഉൾപ്പെടെ സങ്കടിപ്പിച്ചു സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു