fbpx
Headlines

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമിൽ ഇടം നേടിയിരിക്കുകയാണ് സഞ്ജു

സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കാര്യമായ അവരങ്ങൾ ലഭിക്കുന്നില്ലെന്ന ആരാധകരുൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾ ഉയർന്നികരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് അവസരം ലഭിക്കുന്നില്ലെന്നായിരുന്നു വിമർശനത്തിന് വഴിവെച്ചത്. (BCCI announces indian t20 team for west inides tour sanju samson returns)


ഇപ്പോഴിതാ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമിൽ ഇടം നേടിയിരിക്കുകയാണ് സഞ്ജു. വെസ്റ്റ്ഇൻഡീസിനെതിരായ ട്വന്റി20 ടീമിനെ ഇന്നലെയാണ് ബിസിസിഐയാണ് പ്രഖ്യാപിച്ചത്. ബിസിസിഐ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ഇന്ത്യൻ സ്ക്വാഡ് ആണിത്. രോഹിത് ശർമക്കും വിരാട് കോലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റനായി ടീമിലുണ്ട്. യുവതാരങ്ങളായ യശസ്വി ജയ്സ്വാളും തിലക് വർമയും ടീമിലിടം നേടിയിട്ടുണ്ട്. ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് ഇരുവരെയും ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്. അഞ്ചു മത്സരമടങ്ങിയ പരമ്പര ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. ഓഗസ്റ്റ് 13ന് അവസാനിക്കും.



ഇന്ത്യൻ സ്ക്വാഡ്: ഇഷാൻ കിഷൻ (WK), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് (VC), സഞ്ജു സാംസൺ (wk), ഹാർദിക് പാണ്ഡ്യ (C), അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ.

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x