ഹരിത കർമസേനയ്ക്ക് യൂസർ ഫീസ് കൊടുക്കേ ണ്ടതില്ല എന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നു ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.
യൂസർ ഫീസ് നൽകേണ്ടെന്നണ്ട്. ഒരു പത്രവാർത്തയുടെ കോപ്പി വ്യാപകമായി വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് 6 മാസം മുൻപ് ആലപ്പുഴ ജില്ലയിൽ വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടി തെറ്റായ രീതിയിൽ കണ്ണൂരിലെ ഒരു സായാഹ്ന പത്രം വാർത്തയാക്കി മാറ്റിയതാണ്. തുടർന്ന് ഹരിതകർമസേനയുടെ യുസർ ഫീസ് നിയമപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് സൈബർ കുറ്റകൃത്യമാണെന്നും ഉത്തരവാദികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ശുചിത്വ മിഷൻ അറിയിച്ചു.


