ചിതറ : 5 വർഷം പൂർത്തീകരിച്ചു കൊണ്ട് സർവ്വീസ് സഹകരണ ബാങ്ക് ചിതറ കരകുളം ബാബുവിന്റെ നേതൃത്വത്തിലുള്ള ഇടത്പക്ഷ ജനാതിപത്യ മുന്നണിയുടെ ഭരണ സമിതി അധികാരത്തിൽ നിന്നും ഇറങ്ങുകയാണ്,
അതോടൊപ്പം 15 വർഷക്കാലം സർവ്വീസ് സഹകരണ ബാങ്ക് ചിതറയുടെ അമരക്കാരനായി മുന്നോട്ടു നയിച്ച കരകുളം ബാബുവും ആ സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ് . ചിതറ എന്ന ഗ്രാമത്തിന്റെ ദൈനംദിന സുഖ ദുഃഖങ്ങളിൽ താങ്ങും കരുത്തുമാകൻ ചിതറ സർവ്വീസ് സഹകരണ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്
ഹെഡ്ഡോഫീസിനോട് ചേർന്നുള്ള പ്രഭാത സായാഹ്‌ന ശാഖ ഉൾപ്പെടെ മൂന്ന് ശാഖകൾ ,160 കോടിയുടെ നിക്ഷേപം, 4% പലിശയക്ക് കാർഷിക/ കുടുംബശ്രീ വായാപകൾ ,
അഭയ പദ്ധതി വഴി ചികിൽസ്സ ധനസഹായം, നീതീ മെഡിക്കൽ സ്റ്റോർ ,വളം ഡിപ്പോ ,വിശാലമായ പാർക്കിംഗ് സൗകര്യത്തോടുള്ള ഷോപ്പിങ് കോംപ്ലക്‌സ്, തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ബാങ്കിനുള്ളത്. കൂടാതെ ബാങ്കിന്റെ മതിൽകെട്ടിനുള്ളിൽ സബ് രജിസ്ട്രാർ ഓഫീസും കൃഷി ഭവനും പ്രവർത്തിക്കുന്നുണ്ട്.