ലഹരിക്കേസിൽ പ്രതിയായ മങ്കാട് സച്ചിൻ നിവാസിൽ എൻ.സച്ചിനെ കോൺഗ്ര സിൽ നിന്നു പുറത്താക്കിയതായി ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ.സന്തോഷ് അറിയിച്ചു. ഒന്നര വർഷം മുൻപാണ് സച്ചിൻ ഐഎൻടിയുസി തൊഴിലാളിയായി കോൺഗ്രസിൻ്റെ പ്രവർത്തകനായത്.

തുടർന്ന് സജീവമായി പ്രവർത്തനം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സച്ചിനെ ചടയമംഗലം എക്‌സൈസ് കഞ്ചാവുമായി പിടികൂടിയത്