നബാർഡിൻ്റെ സഹായത്തോടെ നിർമാണം നടക്കുന്ന ചിതറ ഐരക്കുഴി പെരിങ്ങാട് റോഡിൻ്റെ നിർമാണത്തിൽ ക്രമക്കേടെന്ന് ആരോപണം. ടാറിങ് നടത്തിയ ഭാഗം ദിവസങ്ങൾ കഴിയും മുൻപ് ഇളകി. 2 കോടി 65 ലക്ഷം രൂപ അടങ്കലിലാണ് നിർമാണം. ശരിയായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് പരാതി.

നേരത്തെ തുക അനുവദിച്ചെങ്കിലും പണി നടന്നിരുന്നില്ല. പിന്നീട് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണ് പണി തുടങ്ങിയത്. പണി തീരും മുൻപ് ടാറിങ് നടത്തിയ ഭാഗം ഇളകി ചിതറ ഐരക്കുഴി പെരിങ്ങാട് റോഡ് നിർമാണം തീരും മുൻ പ് ടാർ ഇളകിയ നിലയിൽ. നബാർഡിൻ്റെ സഹായത്തോ ടെയാണ് നിർമാണം