fbpx

കുരുതിക്കളങ്ങളായി മാറുന്ന റോഡിലെ കുഴികൾ

കുരുതിക്കളങ്ങളായി മാറുന്ന റോഡിലെ കുഴികൾ. ഇന്നലെ ഒരു ജീവനെടുത്ത കാഞ്ഞിരത്തുംമൂട് നടന്ന വാഹനാപകടം, അവിടെ കോണ്ക്രീറ്റ് കൊണ്ട് മിനുക്കിയെടുത്തൊരു കുഴിയുണ്ട് . മടത്തറ വേങ്കൊല്ല സ്വദേശിയായ രാജനെന്ന KSEB കോണ്ട്രാക്ട് വ്യവസ്ഥയിൽ ജോലി ചെയ്ത് വന്നിരുന്ന ഒരു പാവം മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ട കുഴി .

മൂന്ന് വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ് . എല്ലാത്തിനും കാരണം ആ റോഡിലെ കുഴിയാണ് .
നിലമേൽ കുളത്തൂപ്പുഴ റോഡിൽ ദിവസേന അനവധി അപകടങ്ങൾ സംഭവിക്കാറുണ്ട് . അതിൽ പലതിനും കാരണം റോഡിൽ കാണപ്പെടുന്ന കുഴികളും അശാസ്ത്രീയമായ റോഡ് നിർമാണവുമാണ്.

റോഡ് Tax അടച്ചു റോഡിൽ വാഹനവുമായി ഇറങ്ങുന്ന ഒരാളുടെ അവകാശമാണ് റോഡിൽ കൂടി സുഖമമായി സഞ്ചരിക്കുക എന്നത് .

അതി മനോഹരമായി ആധുനിക രീതിയിലുള്ള ടാറിംഗ് നടത്തി സിഗ്‌നൽ ബോർഡുകൾ വച്ച് റോഡ് ഒരേ ലെവലിൽ കിടക്കുമ്പോൾ വാഹനം ഓടിക്കുന്നവർ വേഗത കൂട്ടും എന്നാൽ അപ്രതീക്ഷിതമായി ആ റോഡിൽ ഒരു കുഴി കണ്ടാൽ വാഹനം ആ കുഴിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുന്നവരാണ് എല്ലാവരും.

ആ ഒരു ചെറിയ കുഴി കാരണം നഷ്ടപ്പെടുന്നത് ഒരു ജീവനായിരിക്കും , ജീവിതകാലം ഒരു കിടക്കയിൽ ജീവിതം ജീവിക്കുന്നവരുമുണ്ട് അനേകം .

കടയ്ക്കലിൽ നിന്നും മടത്തറ വരെ സഞ്ചരിച്ചാൽ മനസിലാകും റോഡിൽ അനേകം കുഴികൾ .ചില കുഴികൾ പൂർണമായും മൂടാതെ മിനിക്കു പണി നടത്തി വച്ചിരിക്കുന്നത് ,റോഡിലേക്ക് മണ്ണിറങ്ങി കിടക്കുന്നത്, ഇതെല്ലാം ജീവന് ഭീക്ഷണിയാണ്.

ഒന്നുറപ്പാണ് സ്വന്തമായി ഒരു വാഹനം വാങ്ങി ആ വാഹനവുമായി കേരളത്തിലെ റോഡിലേക്ക് ഇറങ്ങുമ്പോൾ വീട്ടിൽ ആരോടും യാത്ര പറയാൻ നിൽക്കരുത് . ഒരു പ്രതീക്ഷയും വേണ്ട ജീവനോടെ തിരികെ വീടെത്തുമെന്ന്.

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x