ചിതറ ഗ്രാമപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കി നെൽകൃഷി ചെയ്യുന്നതിന്റെ ന്റെ ഭാഗമായി കനകമല വാർഡിൽ പാലാംകൊണം ഏലായിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ജീവ ജെ എൽ ജി എന്ന പേരിൽ കൃഷിക്കൂട്ടം രൂപീകരിച്ചു.
നിലം കൃഷിയോഗ്യമാക്കി . നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ കർമ്മം ചിതറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മടത്തറ അനിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം എസ് മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവർത്തികൾക്ക് നേതൃത്വം വഹിച്ച കനകമല വാർഡ് മെമ്പർ ശ്രീമതി എസ് സിനി സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെ നജീബത്ത്, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ. അബ്ദുൽ ഹമീദ്, കൃഷി ഓഫീസർ ശ്രീ.ഷൈസ്.എസ് പാലക്കോണം നെൽകൃഷി ഗ്രൂപ്പിന്റെ കൺവീനർ ശ്രീ.അശോക് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. കർഷകർ, തൊഴിലുറപ്പ് പ്രവർത്തകർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ കൃഷി അസിസ്റ്റന്റ് പ്രവീൺ എൻ നന്ദി രേഖപ്പെടുത്തി .
ജീവ ഗ്രൂപ്പിലെ 20 തൊഴിലാളികളാണ് നെൽ കൃഷി ഏറ്റെടുത്ത് നടപ്പാക്കുന്നത്.