ചിറയിൻകീഴ് : മത സൗഹാർദ്ദം ഉയർത്തി മത പണ്ഡിതൻ നൗഷാദ് ബാഖവി .
കേരളത്തിലെ പ്രമുഖ മത പ്രഭാഷകൻ ചിറയിൻകീഴ് എ .എം നൗഷാദ് ബാഖവിയാണ് തന്റെ സ്ഥാപനമായ സ്നേഹ സാഗരം അഗതി മന്ദിരത്തിലെ അന്തേവാസിയായ അമ്മയുടെ ആഗ്രഹം നിറവേറ്റി നൽകിയത്. ആ ആഗ്രഹം നിറവേറ്റാൻ ബാഖവിയ്ക്ക് ഒപ്പം അമ്പല കമ്മറ്റിക്കാരും കൈകോർത്തതോടെ അമ്മയുടെ ചെറു പുഞ്ചിരിയോടെ ആഗ്രഹം പൂവണിഞ്ഞു. തന്റെ മത വേഷത്തിൽ അമ്പലമുറ്റത്ത് എത്തിയ ബാഖവിയെ ആവേശത്തോടെയാണ് അമ്പല കമ്മിറ്റി ക്കാർ വരവേറ്റത്.
ചിറയിൻകീഴ് മുടപുരം സ്വദേശി ഭാരതിയമ്മ യാണ് തന്റെ ആഗ്രഹമാണ് സ്നേഹസാഗരം ചെയർമാനായ നൗഷാദ് ബാഖവി യോട് അറിയിച്ചത്. തന്റെ നാട്ടിലെ ക്ഷേത്രമായ കിഴുവിലം ഊരാട്ടു മണ്ഡപം തമ്പുരാൻ ക്ഷേത്രo വർഷങ്ങൾക്ക് ശേഷം കാണാനുള്ള ആഗ്രഹം പൂവണിഞ്ഞത്. അമ്മയുടെ ആഗ്രഹം പൂവണിയാൻ ബാഖവി യോടെപ്പം അമ്പലത്തിൽ കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് ഷമീർ , കിഴുവിലം സൊസൈറ്റി പ്രസിഡന്റ് വിഷുവനാഥൻ നായർ , താഹ മണലുവിള, നൗഷാദ്, റഹീം, അമ്പലകമ്മിറ്റി അംഗം കെ.ആർ അനിർ കുമാർ എന്നിവർ പങ്കെടുത്തു.
മത സൗഹാർദ്ദം ഉയർത്തി മത പണ്ഡിതൻ നൗഷാദ് ബാഖവി
Subscribe
Login
0 Comments
Oldest


