പഞ്ചായത്തിന് പുതിയതായി നിർമിക്കുന്ന ഓഫീസിന്റെ ഡിപിആർ പ്രകാശനവും മൂന്നാംഘട്ട ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവനരഹിതർക്കുള്ള പ്രമാണ കൈമാറ്റ ചടങ്ങും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. 96 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനുള്ള പഞ്ചായത്തിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി നായർ, ജില്ലാ പഞ്ചായത്ത്അംഗം സാം കെ ഡാനിയൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബാബുരാജൻ, ബ്ലോക്ക് അംഗം എൻ എസ് സലീന, റീജ ഷെഫീഖ്, ഡി രഞ്ജിത്, എ രാജു, മിനി സുനിൽ, ഉണ്ണിക്കൃഷ്ണപിള്ള, ശ്രീജ കുമാരി ജയലേഖ, വിഷ്ണുരാജ്, ഡി സന്തോഷ്, ജി അജയൻ, രാധാകൃഷ്ണപിള്ള, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.