ഓടനാവട്ടത്ത് കഴിഞ്ഞദിവസം കടത്തിണ്ണയിൽ കണ്ട മൃതദേഹം കടയ്ക്കൽ സ്വദേശിയുടേ തെന്ന് തിരിച്ചറിഞ്ഞു.
ഗോവിന്ദമംഗലം കുമ്പളം ചരുവിളപുത്തൻ വീട്ടിൽ 53 വയസ്സുള്ള രാജുകുമാർ (പൂക്കട ഉണ്ണി-) ആണ് മരിച്ചത്. മുൻപ് കടയ്ക്കലിലും തുടർന്ന് വെമ്പായത്തും പൂക്കട നടത്തുകയായിരുന്നു.
നാലുദിവസമായി കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ഓടനാവട്ടം ടൗണിലെ കടത്തിണ്ണയിലാണ് മൃതദേഹം കണ്ടത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൊട്ടാരക്കരയിലുള്ള മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരിക്കാം മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ മൃതദേഹം കടയ്ക്കൽ ആൽത്തറമൂട് തളിയിൽ ക്ഷേത്രത്തിനു സമീപമുള്ള സഹോദരിയുടെ വീട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് കിളിമാനൂർ ശ്മശാനത്തിൽ. ഭാര്യ: രാജി (മായ). മക്കൾ: അഭി, മണിക്കുട്ടി.
ഓടനാവട്ടത്ത് കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കടയ്ക്കൽ സ്വദേശി

Subscribe
Login
0 Comments
Oldest