ചിതറ ഗ്രാമപഞ്ചായത്ത് ബൈയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മുരളി പ്രകാശനം ചെയ്‌തു
വൈസ് പ്രസിഡന്റ് ആർ. എം. രജിത അധ്യക്ഷനായ ചടങ്ങിൽ ബി. എം. സി. കൺവീനർ പ്രിജിത്ത്. പി. അരളീവനം സ്വാഗതം പറഞ്ഞു. കഴിഞ്ഞ ആറുമാസക്കാലമായി ബിഎംസി കൺവീനറും അരിപ്പ വാർഡ് മെമ്പറുമായ പ്രിജിത്ത് പി അരളീവനത്തിന്റ നേതൃത്വത്തിലുള്ള പഠനസംഘമാണ് ഇരുപത്തിമൂന്ന് വാർഡുകളിലായി പഠനം നടത്തി രജിസ്റ്റർ തയ്യാറാക്കിയത്.അത്യപൂർവമായ ഒരു ജൈവവൈവിദ്ധ്യശേഖരം തന്നെ ചിതറ ഗ്രാമപഞ്ചായത്തിൽ കണ്ടെത്തി.
ചടങ്ങിൽ ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോഡിനേറ്റർ ഡോ.സുജിത്ത് കുമാർ വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മടത്തറ അനിൽ. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ എസ് ഷീന ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടീമോഹനൻ. പഞ്ചായത്ത് അംഗവും മുൻ പ്രസിഡന്റ് മായ ചിതറ മുരളി, ബിഎംസി അംഗങ്ങൾ പഞ്ചായത്ത് മെമ്പർമാർ. ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എന്യുമറേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു പഞ്ചായത്ത് സെക്രട്ടറി ഒ.അമ്പിളി നന്ദി പറഞ്ഞു.