മടത്തറയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ സാധനം മേടിക്കാൻ എത്തുന്നവരുടെ വാഹനങ്ങൾക്ക് ഫൈൻ അടിച്ചു നൽകുന്നതുമായി ബന്ധപ്പെട്ടാണ് പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റം ഉണ്ടായത്.
പതിവ് പോലെ ഫൈൻ അടിക്കാൻ എത്തിയപ്പോൾ നാട്ടുകാരും വ്യാപാരികളും പൊലീസിന് നേരെ തിരിയുകയായിരുന്നു.
വൈകുന്നേരം ആയി കഴിഞ്ഞാൽ മടത്തറ ജംഗ്ഷനിൽ ആർക്കും എത്താൻ കഴിയാത്ത അവസ്ഥയാണ് എന്നുള്ള ആരോപണമാണ് വ്യാപാരികൾ നടത്തുന്നത്.
തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത് എന്ന് പോലീസും പറയുന്നു

