ചിതറ :ചിതറയിൽ, അതിവേഗത്തിൽ സഞ്ചരിക്കുന്ന പ്രൈവറ്റ് ബസുകൾ സാധാരണമാണ്. ഇന്ന് വൈകുന്നേരം ചിതറയിൽ എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിച്ചു, ഇതിനിടെ അമിതവേഗതയിൽ വന്ന ബസ് പ്രവർത്തകർ തടഞ്ഞു. ഇതോടെ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ നേരിയ വാക്കേറ്റമുണ്ടായി.
അപകട സാധ്യത കൂടുതലുള്ള ചിതറ മേഖലയിൽ കൂടിയാണ് അമിതവേഗതയിൽ ഇവരുടെ മരണ പാച്ചിൽ എന്ന് എഐവൈഎഫ് പ്രവർത്തകർ ആരോപിച്ചു.
സ്വകാര്യ ബസുകൾക്ക് നൽകിയിട്ടുള്ള യൂണിഫോം ധരിക്കാതെയും അമിതവേഗതയിലുമാണ് ബസ് ഓടിച്ചുകൊണ്ട് ഡ്രൈവർമാർ നിയമം ലംഘന നടത്തുന്നതെന്ന് AIYF . ഒരു ജംങ്ഷൻ ആയിട്ട് പോലും അനുവദീയമല്ലാത്ത ഓവർ സ്പീഡിൽ ആണ് ഇവർ ബസ് ഓടിക്കുന്നത് എന്നും
ഇക്കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതികൾ സമർപ്പിക്കുന്നുണ്ടെന്നും എഐവൈഎഫ് ചിതറ മേഖലാ സെക്രട്ടറി രാഹുൽ രാജ് ചുവട് ന്യൂസിനോട് പറഞ്ഞു.