പൊതു വിഭാഗം റേഷൻ കാർഡ് ഉടമകളിലെ യോഗ്യരായവരിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്കുള്ള പരിവർത്തനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജൂലൈ 18 മുതൽ ആഗസ്റ്റ് 10 വരെയായിരുന്നു അപേക്ഷ സമർപ്പിക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.