Headlines

ചിതറ ഗ്രാമപ്പഞ്ചായത്തിൽ ഭവന നിർമ്മാണത്തിന് മുൻ ഗണന ; യുവാക്കൾക്കായി സ്റ്റേഡിയനവീകരണം ,2026-27 ബഡ്ജറ്റ് അവതരിപ്പിച്ചു

ചിതറ ഗ്രാമപ്പഞ്ചായത്ത് 2026-27 വർഷത്തെ കരട് ബഡ്‌ജറ്റ്‌ അവതരിപ്പിച്ച് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസർ തലവരമ്പ്.

പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, കായികം-യുവജനക്ഷേമം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള കരട് ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്.


പഞ്ചായത്ത് ഉത്പാദന മേഖലയ്ക്ക് 1,25,80,560 രൂപയും
വിദ്യാഭ്യാസ മേഖലയിൽ 2,99,250 രൂപയും
ആരോഗ്യ മേഖലയിൽ 1,00,85,000 രൂപയും
കുടിവെള്ളം ശുചിത്വം എന്നീ മേഖലകളിൽ 1,00,12,000 രൂപയും
പാർപ്പിട മേഖലയിൽ 10,00,00,000 രൂപയുമാണ് പ്രധാനമായും നീക്കി വച്ചിട്ടുള്ളത്.

പഞ്ചായത്തിലെ യുവാക്കൾക്കായി സ്റ്റേഡിയം നവീകരണത്തിലേക്ക് 50,00,000 രൂപയും നീക്കി വച്ചിട്ടുണ്ട്.

സർക്കാരിന്റെയും വിവിധ സർക്കാര് ഏജൻസികളുടേയും വിവിധ വകുപ്പുകളുടേയും ഗ്രാൻ്റുകൾ പഞ്ചായത്തിൻ്റെ തനത് വരുമാനം ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ വിഹിതം വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള വിഹിതം എന്നിവ ചേരുന്നതാണ് പഞ്ചായത്തിന് ലഭിക്കുന്ന വിഭവ സ്രോതസ്സുകൾ.

2026-27 വർഷത്തെ ബഡ്‌ജറ്റ് പ്രകാരം പ്രാരംഭ ബാക്കിയിനത്തില് ഏഴു കോടി പത്ത് ലക്ഷത്തി അമ്പത്തി മൂവായിരത്തി തൊള്ളായിരത്തി മുപ്പത്തി ഒന്ന് രൂപ (71053931/-) അടക്കം എൺപത്തി ഒൻപത് കോടി എഴുപത്തിയേഴ് ലക്ഷത്തി എൺപത്തി ആറായിരത്തി എൺപത്തി രണ്ട് രൂപ(897786082/-) വരവും എൺപത്തി എട്ട് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി എഴുന്നൂറ്റി ഏഴ് രൂപ (889193707/-) രൂപ ചെലവും എൺപത്തി അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി മുന്നൂറ്റി എഴുപത്തി അഞ്ച് രൂപ (8592375/-) മിച്ചവും കണക്കാക്കുന്നു. എന്ന് ബഡ്ജറ്റിൽ പറയുന്നു.




ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമന ദേവൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൃഷ്ണകുമാരി എസ് , ക്ഷേമകാര്യ ചെയർമാൻ മടത്തറ അസ്‌ലം,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രസന ആർ പഞ്ചായത്ത് അംഗങ്ങൾ , പഞ്ചായത്ത് സെക്രട്ടറി അമ്പിളി ഓ പഞ്ചായത്ത് ഉദ്യോഗസ്ഥർ, അധ്യാപകർ , ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x