കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസെടുത്തു. ബെംഗളൂരുവിലെ സദാശിവനഗര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ബലാല്‍സംഗ ഇരയായ 17കാരിയുടെ മാതാവാണ് യെദ്യൂരപ്പയ്‌ക്കെതിരേ പരാതി നല്‍കിയത്.(pocso case against bjp leader bs yediyurappa in bengaluru)
ബലാല്‍സംഗത്തിന് ഇരയായ 17കാരിയെയും കൊണ്ട് ഫെബ്രുവരി രണ്ടിന് സഹായംതേടിച്ചെന്നപ്പോഴായിരുന്നു മകളെ മുറിയിലാക്കി യെദ്യൂരപ്പ ലൈംഗികാതിക്രമം നടത്തിയതെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. അതേസമയം ഹവേരി ലോക്‌സഭാ സീറ്റില്‍ തന്റെ മകന്‍ കെ ഇ കന്റേഷിന് ലോക്‌സഭാ സീറ്റ് ലഭിക്കാത്തതിനു കാരണം യെദ്യൂരപ്പയാണെന്ന് കുറ്റപ്പെടുത്തി ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ കെ എസ് ഈശ്വരപ്പ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആലോചിക്കുന്നതിന് മാര്‍ച്ച് 15ന് അണികളുടെ യോഗം ഷിവമോഗയില്‍ വിളിച്ചുചേര്‍ക്കുമെന്നും ഈശ്വരപ്പ അറിയിച്ചിരുന്നു. ഇതിനിടെയാണ് സഹായം തേടിയെത്തിയ ബലാല്‍സംഗ ഇരയെ യെദ്യൂരപ്പ പീഡിപ്പിച്ചെന്ന പരാതിയുമായി കുട്ടിയുടെ അമ്മ രംഗത്തുവന്നത്.