ചിതറ :ചിതറ ഗ്രാമപഞ്ചായത്തിന്റെ യും ചിതറ കൃഷിഭവന്റെ യും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും, നേതൃത്വത്തിൽ പൂപ്പൊലി 2023 എന്ന പേരിൽ ചിതറ പഞ്ചായത്തിലെ അരിപ്പ, വഞ്ചിയോട്, വേങ്കോട് ചതുപ്പ് ഇടപ്പണ, ചക്കമല തുടങ്ങിയ പ്രദേശങ്ങളിൽ പൂ കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നു.
പുഷ്പകൃഷിയുടെ നടീൽ ഉത്ഘാടനം അരിപ്പ വാർഡിൽ ശ്രീമാൻ സുരേഷിന്റെ കൃഷിയിടത്തിൽ ഒരുക്കിയ പൂ പാടത്തു അരിപ്പ വാർഡ് മെമ്പർ ശ്രീ പ്രിജിത്ത്. പി. അരളീവനത്തിന്റെ അധ്യക്ഷതയിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം. എസ്. മുരളി ഉത്ഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ മടത്തറ അനിൽ, കൃഷി ഓഫിസർ ഷൈസ്, കൃഷി അസിസ്റ്റന്റ് പ്രവീൺ. സജീല, സേതുലക്ഷ്‌മി,എം ജി എൻ ആർ ഈ ജി എസ് ഉദ്യോഗസ്ഥർ,തൊഴിലാളികൾ മേറ്റ്മാർ തുടങ്ങിയവർ പങ്കെടുത്തു..
ഓണക്കാലത്തെ വിപണിപ്രതീക്ഷിച്ചാണ് ബന്ദി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഫാമ് ടൂറിസം പരിപോഷിപ്പിക്കുക ഇക്കോളജിക്കൽ എഞ്ചിനിയറിംഗ് വഴി പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുക ഇതുവഴി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.തൊഴിലുറപ്പ് സഹോദരി സഹോദരൻമാരുടെ ആവേശത്തോടെയുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിന് ഇതുപോലെയുള്ള മാതൃക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനു മുതൽക്കൂട്ടാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടന പ്രസംഗത്തിൽ സംസാരിച്ചു.