ചിതറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പുഷ്പ്പകൃഷി പദ്ധതിയാണ് ‘പൂപ്പൊലി 2023.
പൂപ്പൊലി പദ്ധതി പ്രകാരം 10000 ഹൈബ്രിഡ് ജമന്തി തൈകളാണ് പഞ്ചായത്തിലെ 20 ഗ്രൂപ്പുകൾക്കായിട്ട് വിതരണം ചെയ്ത് കൃഷി ആരംഭിച്ചത്. അരിപ്പൽ വാർഡിലെ ട്രൈബൽ ഗ്രൂപ്പുകളും, മറ്റു വാർഡുകളിൽ നിന്നുള്ള കർഷക ഗ്രൂപ്പുകളുമാണ് പ്രധാനമായും കൃഷി ചെയ്തുവരുന്നത്.
പൂപ്പൊലി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം 18 /8 /2023 വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എം എസ് മുരളി, സുരേഷ് കുമാർ തീർത്ഥം കൊച്ചരിപ്പ യുടെ പൂപ്പാടത്ത് വിളവെടുപ്പ് ഉത്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ ശ്രീ പ്രിജിത്ത് അരളിവനം സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.കെ.ഉഷ,കൃഷി ഓഫീസർ ശ്രീ. ഷൈസ്. S, ചിതറ SCB വൈസ് പ്രസിഡന്റ് ശ്രീ. CP ജെസിൻ, കൃഷി അസിസ്റ്റന്റ് ശ്രീ. പ്രവീൺ എന്നിവർ ആശംസ അർപ്പിച്ചു.എ ഡി സി അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ചിതറ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഒരുക്കിയ ഭൂമിയിൽ നൂറുമേനി വിളവെടുത്തു കൊണ്ട് അഭിമാന നേട്ടമുണ്ടാക്കിയിരിക്കുകയാണ്..