ചിതറ ചക്കമലയിൽ സമരം ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു പോലീസ്

ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ HSA എന്ന കോഴി വേസ്റ്റ് സംസ്കരണ സ്ഥാപനത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു ചിതറ പോലീസ്. കേരള ഹൈക്കോടതിയുടെ ഉത്തരവിലൂടെ പ്രവർത്തനം നടത്തുന്ന സ്ഥാപനത്തിലേക്ക് വാഹനം കടത്തി വിടില്ല എന്ന നിലപാടിൽ വാഹനം തടഞ്ഞു കൊണ്ടാണ് സമരം നടത്തിയത്. കടയ്ക്കലിലെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം.



സ്ഥാപനത്തിന്റെ പരിസരത്ത് ദുർഗന്ധം മൂലം നാട്ടുകാർക്ക് ജീവിക്കാൻ കഴിയുന്നില്ല എന്നായിരുന്നു പരാതി അനേകം അസുഖങ്ങൾ ഉൾപ്പെടെ കമ്പനി മൂലം ഉണ്ടാകുന്നതായും നാട്ടുകാർക്ക് പരാതി ഉണ്ടായിരുന്നു. തുടർന്ന് ജനങ്ങൾ സമരത്തിലേക്ക് പോകുകയായിരുന്നു.

ഹൈക്കോടതി വിധി ലംഘിച്ച് സ്ഥാപനത്തെ തടഞ്ഞു , അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

മുൻ പഞ്ചായത്ത് പ്രസിഡന്റ് , നിലവിലെ വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർക്ക് നേരെ കേസ് എടുത്തിട്ടുണ്ട്.


പ്രിജിത്ത്, ബൈജു, ദീപു, കിരൺ, രാജേഷ്, രാജേഷ്, ദേവരാജൻ, അസീം, മടത്തറ അനിൽ, എം എസ് മുരളി, ശബരിനാഥ്, ഷിജി, പുഷ്കരൻ, ബിജു . കണ്ടാലറിയുന്ന 200 പേർക്ക് എതിരെയുമാണ് FIR

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x