ചിതറയിൽ രണ്ട് പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ചിതറയിൽ രണ്ട് പോക്സോ കേസുകളിലായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. 17 വയസ്സുകാരി ആയ പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു വന്ന 19 കാരനും 15 വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം കാട്ടുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത 27 കാരനെയുമാണ് ചിതറപോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്..

ചിതറ മതിര തെറ്റിമുക്ക് ലൈലമൻസീലിൽ 19 വയസ്സുള്ള മുഹമ്മദ് ഫൈസൽ,മാങ്കോട് എരപ്പിൽ വേങ്ങ വിള വീട്ടിൽ 27വയസ്സുള്ള സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ഒരു വർഷമായിട്ട് 17 വയസ്സുകാരിയായ പെൺകുട്ടിയുമായി അടുപ്പത്തിൽആയ മുഹമ്മദ്‌ ഫൈസൽ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ വീട്ടിലെത്തി പലതവണ പീഡനത്തിനു ഇരയാക്കി.കഴിഞ്ഞ ഒരാഴ്ച മുന്നേ പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പെൺകുട്ടിയെവിളിച്ചുവരുത്തി എറണാകുളത്തേക്ക് കടത്തിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെപരാതിയിൽ മാൻ മിസ്സിങ്ങിന് കേസെടുത്ത പള്ളിക്കൽ പോലീസ് എറണാകുളത്തുനിന്ന് പെൺകുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ചിതറ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായി വിവരം അറിയുന്നത്. പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയതിനും തട്ടിക്കൊണ്ടു പോകലിനും പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തികേസെടുത്ത പള്ളിക്കൽ പോലീസ് മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തു. മുഹമ്മദ് ഫൈസലിനെതിരെ ചിതറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചിതറ പോലീസ് മുഹമ്മദ് ഫൈസലിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി അറസ്റ്റ് രേഖപെടുത്തി..

അതേസമയം തന്നെ ചിതറ പോലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസ്സുള്ള പെൺകുട്ടിയെ റോഡിലൂടെ നടന്നു പോകുന്ന സമയം ഓടിച്ചിട്ട് ലൈംഗിക അതിക്രമം കാട്ടാൻ ശ്രമിക്കുകയും നഗ്നതപ്രദർശനം നടത്തുകയും ചെയ്ത പോക്സോ കേസിലാണ് ചിത മാങ്കോട് ഇരപ്പിൽ സ്വദേശി സുമേഷിനെ ചിതറ പോലീസ് പാങ്ങോട് നിന്നും പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്..

പോക്സോ കേസിലെ രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ചിതറ പോലീസ് പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്ത

0 0 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
xshn
xshn
1 month ago

Was looking for something different and found XSHN. Not bad at all! Plenty to see. I will be coming back soon!: xshn

7777jli
7777jli
1 month ago

7777jli… lots of 7s! Maybe that means good luck? Gonna spin a few rounds and find out. 7777jli

55666 bong88
55666 bong88
1 month ago

Alright, 55666 bong88 is the real deal. I’ve had some decent wins on this site. The interface is clean and easy to navigate, which is a major plus. Give it a shot! 55666 bong88

error: Content is protected !!
3
0
Would love your thoughts, please comment.x
()
x