ചിതറ പഞ്ചായത്തിൽ ചിറവൂർ വാർഡിൽ തെരുവ് നായ ശല്യത്തിനെതിരെ ജനകീയ കൂട്ടായ്മ സങ്കടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ തെരുവ് നായ ശല്യം രൂക്ഷമാണ്.
കുട്ടികളെ പോലും തെരുവ് നായകളാൽ അക്രമിക്കപ്പെടുന്ന സംഭവം ഉണ്ടായിട്ടുണ്ട്
ചിറവൂർ വാർഡിലെ നൂറോളം പ്രദേശവാസികൾ പങ്കെടുത്ത ജനകീയ കൂട്ടായ്മ യോഗം ചിതറ ഗവർമെന്റ് ഹൈസെക്കണ്ടറി സ്കൂളിലെ പി റ്റി എ പ്രസിഡന്റ് എം എം റാഫി ഉദ്ഘാടനം ചെയ്തു.

മുൻ വാർഡ് മെമ്പർ റജില നൗഷാദ് അധ്യക്ഷത വഹിച്ച യോഗം ചിറവൂർ ക്ഷേത്രം പ്രസിഡന്റ് v s രാജിലാൽ സ്വാഗതം പറഞ്ഞു.
നാളെ പഞ്ചായത്തിൽ നിവേദനം കൈമാറും എന്നാണ് ജനകീയ സമിതി അറിയിച്ചിട്ടുള്ളത്