കനത്തമഴയിൽ ചോഴിയക്കോട് വനത്തിൽ അകപ്പെട്ടവരെ രക്ഷപെടുത്തി
KFDC യ്ക്ക് വേണ്ടി യൂകാലി മരം മുറിച്ച് റീപ്ലാന്റേഷൻ നടത്തി വന്നവരാണ് മഴയിൽ അകപ്പെട്ടത്.
പോട്ടാമാവ് താമസിച്ചു വന്നിരുന്ന പതിനഞ്ചോളം പേരാണ് അകപ്പെട്ടത് ദിവസങ്ങളയി ഇവർ ചോഴിയകോട് ആറിന് മറുവശത്ത് 9 , 10 ബ്ലോക്ക് ഭാഗത്ത് താമസിച്ചു യൂകാലി റീ പ്ലാന്റേഷൻ നടത്തി വരികയായിരുന്നു.
ഇന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോൾ കനത്ത മഴയിൽ ചോഴിയക്കോട് ആറ്റിൽ വെള്ളം കയറിയതിനെ തുടർന്ന്. സ്ത്രീകളും കുട്ടികളും അകപ്പെട്ടു പോകുകയായിരുന്നു .
ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി ഫൈബർ വള്ളം കയർ കെട്ടിയാണ് ഇവരെ രക്ഷപ്പെടുത്തിയത്