പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ തുലാ മഴ ലഭിച്ചതെന്ന് കണക്കുകള്‍.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.
പത്തനംതിട്ട ജില്ലയിൽ തുലാവർഷത്തിൽ( ഒക്ടോബർ -ഡിസംബർ ) മൊത്തത്തിൽ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു കഴിഞ്ഞു. കാലവർഷത്തിൽ 55 ശതമാനം മഴക്കുറവ് ആയിരുന്നു എങ്കിൽ ഒക്ടോബർ മാസത്തിൽ ഇതുവരെ 34 ശതമാനമാണ് മഴക്കുറവ്.

