fbpx

കണ്ണങ്കോട് നിവാസികൾക്ക് ഇനി അവരുടെ ഭൂമി അവരുടെ കയ്യിലേക്ക് എത്തുക മാത്രമാണ്   അവശേഷിക്കുന്നത് .

സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും നേടികൊടുക്കണമെന്ന് വാശിയായിരുന്നു ,  കാരണം അത് അവർക്ക് അവകാശപ്പെട്ട ഇടമാണ്,  ഏകദേശം  നൂറുവർഷത്തിന്  പുറമെയായി അവർക്ക് സ്വന്തമായി പട്ടയം ലഭിക്കാതെ അവരുടെ മണ്ണിൽ ജീവിക്കാൻ തുടങ്ങിയിട്ട്.   
സിപിഐ  കണ്ണങ്കോട്  ബ്രാഞ്ച് സമ്മേളനത്തിൽ  ഉയർന്നുവന്ന  ചർച്ചയ്ക്ക്  ഇത്രയും ഭംഗി ഉണ്ടായിരുന്നു എന്ന്  മനസിലാക്കാൻ കഴിഞ്ഞത്,    ഭൂമി അളന്ന്  തിരിക്കാൻ ഉദ്യോഗസ്ഥർ വന്നപ്പോൾ  ആ ജനതയുടെ മുഖത്തെ തിളക്കം കണ്ടിട്ടാണ്,   അവരുടെ സ്നേഹം അറിഞ്ഞിട്ടാണ്.

ഭൂമി ഇല്ലാത്തവന്റെ കൈയിലേക്ക്   അവകാശപ്പെട്ട  മണ്ണ്  പട്ടയമായി  എത്തിക്കാൻ  ഒരുപാട് കടമ്പകൾ കടക്കേണ്ടതായി വന്നിട്ടുണ്ട് . ബഹുമാനപ്പെട്ട മന്ത്രി  ചിഞ്ചു റാണിയും,  കൂടെ നിന്ന
AIYF ലെയും  പാർട്ടിയിലെയും  ഒരുപാട് സഖാക്കളും നേതാക്കളും, എൽ ഡി എഫ് സർക്കാരും  ഒപ്പം  AIYF  എന്ന എന്റെ  സംഘടനയുടെ ശക്തിയും  കമ്മ്യൂണിസ്റ്റ് കാരന്റെ ആവേശം കൂടിയാണ് അവരുടെ മണ്ണ്..

പട്ടയം എന്ന സ്വപ്നത്തിന് ചിറകുകൾ വിരിഞ്ഞിരിക്കുന്നു. ഇനിയവർക്ക് അവരുടെ പട്ടയമെത്താൻ അധികം കാത്തിരിക്കേണ്ടി വരില്ല.എ.ഐ.വൈ.എഫ് ചിതറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട മന്ത്രി കെ.രാജന് നിവേദനം നൽകാൻ തീരുമാനിച്ചു . ഇതേ തുടർന്ന്   ബഹുമാനപ്പെട്ട മിനിസ്റ്റർ ആവശ്യമായ നടപടി ക്രമങ്ങൾ നടത്തുകയും, വർഷങ്ങൾക്ക് മുമ്പ് കുറച്ച് വ്യക്തികൾക്ക് വസ്തു  നൽകിയിരുന്നത്  കണ്ടെത്തുകയും ചെയ്‌തു . ആ വ്യക്തികളാരും ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന് പിന്നീട് കണ്ടെത്തി. തൽഫലമായി, ബഹുമാനപ്പെട്ട വില്ലേജ് ഓഫീസർ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പട്ടയം റദ്ദാക്കാനും നിർദ്ദേശിച്ചു.

അതിന് ശേഷം ഒരിക്കൽ കൂടി നിവേദനം അയക്കുകയുണ്ടായി , നിരന്തരം കണ്ണങ്കോട്  നിവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണണം എന്നുള്ള ചിന്തയിലൂടെ പല പരാതികളും അയക്കുകയും അതിന്  പ്രതിഫലം ഉണ്ടാകുകയുമായിരുന്നു .
മന്ത്രിയുടെ ഓഫീസിൽ നിന്നും  പുനരന്വേഷണത്തിന്   ഉത്തരവിടുകയും ചെയ്തു.   ആ അന്വേഷത്തിൽ ആരും ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പ്  വരുത്തുകയും . രണ്ടാം ഘട്ടമായി മന്ത്രി കൊല്ലം ജില്ലാ കളക്ടർക്ക് ഫയൽ കൈമാറുകയും തുടർന്ന് നടപടികൾ താലൂക്ക് ഓഫീസിലേക്ക് മാറ്റുകയും ചെയ്തു.  എഐവൈഎഫ് മേഖല കമ്മിറ്റിക്ക്  നടപടിക്രമത്തിന്റെ ഓരോ ഘട്ടത്തിലും,വിവരങ്ങൾ തപാൽ വഴി അയച്ചു തന്നിരുന്നു .
പട്ടയമില്ലാതെ ഏകദേശം 100 വർഷത്തോളം കഴിഞ്ഞിരുന്ന  മനുഷ്യർക്കിടയിലേക്ക്   ഭൂമി സർവേ പ്രക്രിയയ്ക്ക്  ഉദ്യാഗസ്ഥർ  വരുന്നെന്ന് അറിഞ്ഞപ്പോൾ അവിടെ ഉള്ള മനുഷ്യരുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതയിരുന്നു. അതിന്   എന്റെ സംഘടനയും കൂടിയാണ് കാരണം എന്നറിയുമ്പോൾ  അഭിമാനമാണ്. പല കുടുംബങ്ങൾക്കും ഇപ്പോഴും വെള്ളവും വൈദ്യുതിയും ലഭ്യമല്ല, അവരുടെ അവകാശങ്ങൾ ഉന്നയിക്കാൻ ഞാനും എന്റെ പാർട്ടിയും  ഇനിയും കാണുമെന്ന് ഉറപ്പ് പറയുന്നു.


താമസിക്കാൻ മാത്രമല്ല ഭൂമി,  അവിടെ താമസിച്ചിരുന്ന കുട്ടികൾക്ക് കളിക്കാൻ 25 സെന്റ് സ്ഥലം പ്രത്യകം അളന്ന് തിരിച്ചിടുകയും ചെയ്‌തു. 
എഐവൈഎഫ് ചിതറ മേഖലാ സെക്രട്ടറിയായ ഞാനും കണ്ണങ്കോട് സ്വദേശി അജിത് ലാലും അവസാന ഘട്ടത്തിലെ നടപടികൾക്ക് സാക്ഷിയായി. , അവസാന നടപടിക്രമങ്ങൾ പൂർത്തിയാക്കി.
പട്ടയമെന്ന സ്വപ്നം 16/06/203 നടപ്പിലാകുമെന്നാണ് അറിയാൻ കഴിയുന്നത് കൂടെ നിന്ന എല്ലാവർക്കും നന്ദി.

അവരുടെ ഭൂമി ഇപ്പോൾ അവരുടെ പരിധിയിലാണ്.
ഇനി അവരുടെ ഭൂമി അവരുടെ കയ്യിലേക്ക് എത്തുക മാത്രമാണ്   അവശേഷിക്കുന്നത് .

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x