ബസിന്റെ ഡോറിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരൻ മരിച്ചു.
ചുള്ളിമാനൂർ പാണയം എസ്.എസ്.ഭവനിൽ സി.ശശിധരൻ നായരാണ് (61) മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചുളിമാനൂർ ടോൾ ജംഗ്‌ഷനിലാണ് അപകടം.
ബസിൽ നിന്നുംഇറങ്ങുന്നതിനിടയിൽ പിടി വിട്ട് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് നെടുമങ്ങാട് ഡിപ്പോ അധികൃതർ നൽകുന്ന വിവരം.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി നാളെ ഉച്ചയോടെ നെടുമങ്ങാട് ശാന്തിതീരത്ത് സംസ്കരിക്കും.
ഭാര്യ: വത്സല. മക്കൾ : ശരണ്യ,രമ്യ. മരുമക്കൾ : രതീഷ് ഒ.കെ, രാഹുൽ.
