റഷ്യയിലെ സോച്ചിയിൽ ഇന്നലെ ആരംഭിച്ച ലോകയുവജനോത്സവത്തിൽ കടയ്ക്കലിൽ നിന്ന് പങ്കാളിത്തം. കടയ്ക്കൽ ചാണപ്പാറസ്വദേശിയായ മുഹമ്മദ്‌നിജിൻഎൻ. വൈദ്യനും ഭാര്യ അഞ്ജുവുമാണ് തിരുവനന്തപുരം റഷ്യൻ ഹൗസിന്റെ കീഴിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത 10 പേരുൾപ്പെട്ട സംഘത്തിൽ ഉള്ളത്.
തിരുവനന്തപുരം റഷ്യൻ ഹൗ സിലെ ഇന്തോ-റഷ്യൻ യൂത്ത് ക്ലബ്ബിന്റെപ്രവർത്തകരാണ് ഇരുവരും.
കല, സാംസ്കാരികം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾതമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുവാനുള്ള വേദിയാണ് വേൾഡ് യൂത്ത്ഫെസ്റ്റിവൽ.മന്ത്രിജെ.ചിഞ്ചുറാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടെ വൈസ്പ്രസിഡന്റുമാണ് മുഹമ്മദ്നിജിൻ എ ൻ. വൈദ്യൻ