നവ കേരള സദസ്സിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി ഓഫീസ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. MS മുരളി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയ്യർപേഴ്സൻ ശ്രീമതി നജീബത്ത്,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. അബ്ദുൽ ഹമീദ്, സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി പി ജെസിൻ ,CPI കടയ്ക്കൽ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും സർവീസ് സഹകരണ ബാങ്ക് മെമ്പറും ആയിട്ടുള്ള ശ്രീ. ബുഹാരി, മുൻ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. കരകുളം ബാബു,ബോർഡ് മെമ്പർമാർ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

2023 ഡിസംബർ 20 വൈകിട്ട് 3 മണിക്ക് കടയ്ക്കൽ ദേവി ക്ഷേത്ര മൈദാനിയിൽ ആണ് മുഖ്യ മന്ത്രിയും മന്ത്രിമാരും ചടയമംഗലം നിയോജകമണ്ഡലത്തിൽ ജനങ്ങളോട് സംവദിക്കുന്നത്. ചിതറ പഞ്ചായത്ത് തല ഒരുക്കങ്ങൾ എല്ലാം നടന്നുവരികയാണെന്നും പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നെന്നും പഞ്ചായത്ത് തലത്തിൽ വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ സജ്ജമാക്കിയിട്ടുണ്ടെന്നും ശ്രീ. MS മുരളി അറിയിച്ചു.
ഏകദേശം
20 ഓളം സ്റ്റാളുകൾ ആണ് പരാതി സമർപ്പിക്കുന്നതിനായി ഒരുങ്ങുന്നത്. ലഘു ഭക്ഷണ കൌണ്ടറുകൾ അടക്കം വളരെ വിപുലമായാണ് നവകേരള സദസ്സിന് കടയ്ക്കലിൽ ഒരുങ്ങുന്നത്.



