fbpx
Headlines

വനിതാ സംവരണ ബില്ല് പാർലമെന്റ് ഇന്ന് പാസാക്കിയേക്കും

വനിതാ സംവരണ ബില്ല് പാർലമെന്റ് ഇന്ന് പാസാക്കിയേക്കും. ലോക്സഭയിൽ ചർച്ചയ്ക്കായി ഏഴ് മണിക്കൂറാണ് നീക്കി വച്ചിട്ടുള്ളത്. സോണിയ ഗാന്ധിയാകും കോൺഗ്രസിൽ നിന്ന് ചർച്ചകൾക്ക് തുടക്കമിട്ട് ആദ്യം സംസാരിക്കുക. ചർച്ചകൾക്ക് മറുപടി നൽകി അതിവേഗം ബിൽ പാസാക്കാനാണ് നീക്കം. ബിൽ പാസാകുന്നതോടെ പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ പാസാക്കുന്ന ആദ്യ ബില്ലായി ഇതുമാറും. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ. 128മത് ഭരണഘടനാ ഭേദഗതി ബില്ലാണ്. സംവരണം എപ്പോൾ മുതൽ നടപ്പാകും എന്നത് നിയമമന്ത്രി അർജുൻ റാം മേഘ്വാളിന്റെ മറുപടിയിൽ അറിയാനാകും.

വനിതാ സംവരണബിൽ യാഥാർഥ്യമാകുന്നതോടെ കേരളനിയമസഭയിൽ 46 വനിതാ എം.എൽഎമാർ വരും. കേരളത്തിൽ നിന്ന് ആറ് വനിതകൾ പാർലമെന്റിലും എത്തും. ഇതോടെ കുത്തക സീറ്റുകളും സ്ഥാനങ്ങളും മാറിമറിയും. മുന്നണികളിലെ സീറ്റ് ധാരണകളിലും വലിയമാറ്റത്തിന് സാധ്യതയുണ്ട്.

വർഷങ്ങൾ കഠിനാധ്വാനം ചെയ്തിട്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ അകറ്റിനിർത്തപ്പെട്ട വേദനയിൽ പാർട്ടി വിടേണ്ടി വന്ന വനിതാനേതാക്കളുള്ള കേരളത്തിൽ വനിതാ സംവരണ ബിൽ വലിയ മാറ്റമാണ് വരുത്താൻ പോകുന്നത്. ബില്ലിലുള്ളതെല്ലാം യാഥാർഥ്യമായാൽ കേരള നിയമസഭയിലും കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളിലും വനിതാ പ്രാതിനിധ്യം വൻതോതിൽ വർധിക്കും. ആകെയുള്ള 140 നിയമസഭാഗംഗങ്ങളിൽ 46 എംഎൽഎമാർ വനിതകളാകും. ജനറൽ സീറ്റിൽ ജയിച്ചുവന്ന വനിതകൾ അവിടെ തന്നെ തുടർന്നാൽ എണ്ണം വീണ്ടും കൂടാം. 20 പാർലമെന്റ് സീറ്റുകളിൽ ആറെണ്ണം വനിതാ സംവരണമാകും. ഇതോടെ സ്ത്രീകളുടെ പൊതുരംഗത്തെയും ഭരണരംഗത്തെയും പ്രാതിനിധ്യം കൂടും. ഒപ്പം കുത്തക സീറ്റുകളും ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങിയുള്ള രാഷ്ട്രീയ പ്രവർത്തന രീതിയും മാറും.

തോൽക്കുന്ന സീറ്റുകളിലേക്ക് സ്ത്രീകളെ നിർത്തുന്ന പതിവ് ഇനി നടക്കില്ല. അതിലും അപ്പുറം പ്രധാന പാർട്ടികളും മുന്നണികളും പാർട്ടി സ്ഥനങ്ങളിലേക്കും ചുമതലകളിലേക്കും കൂടുതൽ വനിതകളെ കൊണ്ടുവരേണ്ടിയും വരും. പാർലമെന്ററി രംഗത്തുമാത്രമാവില്ല മാറ്റമുണ്ടാകുന്നതെന്ന് സാരം. കാലങ്ങളായി ഇരുമുന്നണികളും തുടരുന്ന സീറ്റ് വിഭജന മാനദണ്ഡങ്ങളും മാറ്റേണ്ടിവരും.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x