fbpx

കുമ്മിളിൽ +1 വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാരലൽ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

മുക്കുന്നം സ്വദേശി അഫ്സൽ ജമാലിനെ യാണ് കടയ്ക്കൽ സിഐ രാജേഷ് അറസ്റ്റ് ചെയ്ത്
ഇയ്യാൾ മുക്കുന്നം ക്രസ്സറ്റ് എന്ന സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിൻസിപ്പലാണ്.

ചിങ്ങേലി ആൽഫ പാരലൽ കോളേജിലെ ഗണിത ശാസ്ത്ര അധ്യാപകനാണ് താനെന്ന് ഇയ്യാൾ പോലീസിനോട് പറഞ്ഞു.


കഴിഞ്ഞ ഏഴാം തീയതി ഉപജില്ല കലോത്സവത്തിന് കടയ്ക്കൽ സ്കൂളിലെത്തി സമീപത്തെ പാരലൽ കോളേജ്കളും കലോത്സവ വേദികളായിരുന്നു.

ഈ പാരലൽ കോളേജിൽ എത്തിയ കുട്ടി പ്രാഥമിക ആവശ്യങ്ങൾക്കായി പോകുന്ന സമയം പിന്നിൽ നിന്ന് എത്തി കടന്ന് പിടിച്ച് ചുംമ്പിച്ചു ഇയ്യാൾ കുട്ടിയെ ബലമായി പിടിച്ച് പീഡീപ്പിക്കാൻ ശ്രമിച്ചു കുതറി ഓടിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു
തുടർന്നാണ് കടയ്ക്കൽ പോലീസിൽ പരാതി നൽകിയത്.

കുട്ടിയുടെ മൊഴയെടുത്ത് കേസെടുത്തത് അറിഞ്ഞ പ്രതി ഒളിവിൽ പോയി
തുടർന്ന് സിഐ രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഷിജു നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിക്കെതിരെ
കുട്ടികൾക്ക് നേരെയുളള ലൈംഗിക ആക്രമണം തടയൽ സ്ത്രീത്വത്തെ അപമാനിക്കൽ തടഞ്ഞ് വെക്കൽ തുടങ്ങി bns ലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x