അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ഇതെന്ത് തേങ്ങയാണ്? ഒരു പരിചയവും ഇല്ലാത്ത ഒരു വീട്ടിലേക്ക് ഒരു പെങ്കൊച്ചിനെ കെട്ടിക്കൊണ്ട് വന്നിട്ട് അതിന്റെ തല ഇടിച്ചു വേദനിപ്പിച്ചിട്ട് അകത്തേയ്ക്ക് ആനയിക്കുന്നു.
പുതിയ വീട്ടിൽ പുതു പെണ്ണ് കരഞ്ഞു കൊണ്ടു കയറണമെന്ന കലാപരിപാടി വല്ലോം ആണോ? ഇത്തരം ഒരു ആചാരം എവിടെയെങ്കിലും ഉണ്ടോ? ആ നീല ഷർട്ടിട്ട അവന്റെ തല ഇതുപോലെ ചുമരിൽ വച്ച് ഇടിക്കണമായിരുന്നു.
അപ്രതീക്ഷിതമായി കിട്ടിയ വേദനയിൽ ആ പാവം കൊച്ച് കരഞ്ഞു പോയി. അപ്പോൾ ആ വയസ്സായ അമ്മച്ചിയുടെ പണച്ചിൽ -കൊയപ്പമില്ല, കൊയപ്പമില്ല എന്ന്. അവരുടെ തല പിടിച്ചു ആ ചെക്കന്റെ തലയുമായി കൂട്ടി മുട്ടിക്കാൻ ആരുമില്ലാതെയായി പോയി. ജീവിതം തുടങ്ങുന്ന അന്ന് തന്നെ കല്ലുകടി. കഷ്ടം!! ഇത്തരം ടോ ക്സിക് കുടുംബങ്ങളിൽ ചെന്ന് ചാടുന്ന പിള്ളേരുടെ ഗതി വല്ലാത്ത കഷ്ടം തന്നെ..എന്നാണ് അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ പോസ്റ്റിനു താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ് ,ഏറ്റവും കൂടുതൽ പുരോഗതിയും ഏറ്റവും കൂടുതൽ അന്ധ വിശ്വാസവും ഉള്ളത് ,
ഹിന്ദുക്കളിൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അതെ ഇത് രണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നവരാണ് നമ്മുടെ നാട്ടിലെ ഹിന്ദുക്കൾ.ഒരു മതത്തിലെ വിശ്വാസത്തിലും വലിയ യുക്തി ഒന്നുമില്ല.മതവിശ്വാസം പിന്തുടരുന്ന കാര്യത്തിൽ ഹിന്ദുക്കൾ തന്നെയാണ് ഏറ്റവും പുറകിൽ.പക്ഷേ മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ചില അന്ധവിശ്വാസങ്ങൾ ഹിന്ദുക്കൾ അമിതമായി പിന്തുടരുന്നത് കാണാം.നമുക്കറിയാം നമ്മുടെ സമൂഹം പാശ്ചാത്യ സംസ്കാരത്തിലേക്ക് യാത്രയായി കൊണ്ടിരിക്കുകയാണ്.ആ യാത്രയിൽ ഏറ്റവും മുന്നിലുള്ളത് ഹിന്ദുക്കളാണ്.
പക്ഷേ മനുഷ്യനെ ബുദ്ധി മുട്ടിപ്പിക്കാനായി ജാതകം ജ്യോത്സ്യം അങ്ങനെ കുറെ പരിപാടികൾ.പിന്നെ വർഷത്തിലൊരിക്കൽ ഉത്സവം എന്നുള്ള പേരിൽ ചില ആളുകൾ കാണിച്ചു കൂട്ടുന്നത് വേറെ.ഇത് ആചാരമൊന്നും ആയിരിക്കില്ല. കല്യാണ റാഗിങ്ങ് എന്ന പേരിൽ കാണിച്ചു കൂട്ടുന്ന പേ ക്കൂത്തുകൾ കണ്ടിട്ടില്ലേ. അതുപോലെ വല്ലതും ആവും. കുടുംബത്തിൽ കാരണവന്മാരെ കൊള്ളില്ലെങ്കിൽ ഇതൊക്കെ ഉണ്ടാവും. ഇങ്ങനെയൊക്കെ ആചാരം ഉണ്ടോ അയാള് ഏതോ സൈക്കൊ ആണ് മിക്കവാറും ആ അമ്മച്ചിയുടെ മോനായിരിക്കും..