കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടമ്മയുടെ അച്ഛൻ വെട്ടേറ്റ നിലയിലും

കുണ്ടറ : പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (45) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയിക്കുന്നു. പുഷ്പലതയുടെ അച്ഛൻ ആന്റണിയെ (75) തലയ്ക്കു പരിക്കേറ്റ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പുഷ്പലതയെയും ആന്റണിയെയും പുഷ്പലതയുടെ മകൻ ഉപദ്രവിക്കുന്നു എന്ന് പറഞ്ഞു വെള്ളിയാഴ്ച രാവിലെ 10ന് കൺട്രോൾ റൂമിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. പോലീസ് എത്തി മകന് താക്കീത് നൽകി തിരികെ പോവുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പുഷ്പലതയുടെ മകൾ…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കല്ലറ സ്വദേശി അറസ്റ്റില്‍

കല്ലറ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കല്ലറ കെ ടി കുന്ന് സ്വദേശി വിപിന്‍ (26) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

ഫ്രീഡം സൈക്കിൾ ക്വിസ് മത്സരം ചിതറയിൽ സംഘടിപ്പിച്ചു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ഫ്രീഡം സൈക്കിൾ ക്വിസ് മത്സരത്തിൽ വിജയികളായവർ. ചിങ്ങേലി മേഖലയിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥി തീർത്ഥനും ചിതറ മേഖലയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്രീകാന്തും ഫ്രീഡം സൈക്കിൾ വിജയികളായി. രണ്ടാം സ്ഥാനം അഭിറാം, അഭിരൂപ് എന്നിവരും മൂന്നാം സ്ഥാനം വിഷ്ണു ദേവ്, ചന്തനു എന്നിവരും ദേവനന്ദ, ഫർഹാന, ഫഹദ് അനീസ് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി . വിജയികൾക്കുള്ള ക്യാഷ് അവാർഡും സൈക്കിളുകളും കടയ്ക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ…

Read More

കടയ്ക്കൽ മേഖലയിൽ സ്കൂൾ ഇലക്ഷനിൽ വൻ മുന്നേറ്റം നടത്തി കെ എസ് യു

കടയ്ക്കൽ മേഖലയിൽ രണ്ട് സ്കൂൾ യൂണിയൻ പിടിച്ച് കെ എസ് യു.SNHSS ചിതറയിലും , GHSS ചിതറയിലുമാണ് കെ എസ് യു യൂണിയൻ പിടിച്ചത് . CP ഹയർ സെക്കൻഡറി സ്‌കൂൾ കുറ്റികാടും, കുമ്മിൾ HSS ലും , ചിങ്ങേലിയും എസ് എഫ് ഐ യൂണിയൻ നേടി . SNHSS ചിതറ പത്തിൽ പത്തും നേടിയപ്പോൾ, GOVT HSS ചിതറയിൽ ചെയർമാൻ, സ്കൂൾ ലീഡർ ഉൾപ്പടെ സീറ്റുകൾ നേടി യൂണിയൻ കെ എസ് യു പിടിച്ചു..ചെയർമാൻ മുഹമ്മദ്…

Read More

കടയ്ക്കൽ കാഞ്ഞിരത്തുമൂട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം

കടയ്ക്കൽ കാഞ്ഞിരത്തുമൂട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് കാറിന് പിറകിൽ ഇടിച്ചു കയറുകയായിരുന്നു. പുനലൂർ സ്വദേശികളായ കാർ യാത്രികർ ചിതറയിൽ ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിക്കുന്നത് . ചിതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Read More

കൊല്‍ക്കത്തയിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

കൊല്‍ക്കത്തയിലെ യുവഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. കെഎംപിജിഎയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ ആശുപത്രിയിലെ അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഒപിയും ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നും കെഎംപിജിഎ അറിയിച്ചു. ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.റ്റൊൻ്റി ഫോർ ന്യൂസ്,നാളെ കരിദിനമായി ആചരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. യുവഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ആളുകളെ ഉടന്‍…

Read More

കരുനാഗപ്പള്ളിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.തൊടിയൂർ വേങ്ങറ നാസില മൻസിൽ നബിദ് (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. നബിദിന്റെ ഭാര്യയെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ നോക്കിയതിലുള്ള വിരോധത്താൽ പരാതിക്കാരന്റെ ഫോൺ നിലഞ്ഞു എറിഞ്ഞു പൊട്ടിക്കുകയും തടിപ്പത്തല് വെച്ച് തലയടിച്ച് പൊട്ടിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തെയും പ്രതിക്ക് സമാനമായ കേസുകൾ നിലവിലുണ്ട്. അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് ഒളി സങ്കേതത്തിൽ നിന്നും പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്…

Read More

കിളിമാനൂരിൽ വീടിന് സമീപം മധ്യവയസ്കനെ മരിച്ച നിലയിൽ കാണപ്പെട്ടു

കിളിമാനൂർ പുളിമാത്ത് പുളിമാത്ത് ക്ഷേത്രത്തിനു സമീപം രതീഷ് ഭവനിൽ സജയൻ എന്ന് വിളിക്കുന്ന സതീഷ് കുമാറി (55,പൂക്കളം)നെ യാണ് മരിച്ച നിലയിൽ കാണപ്പെട്ടത് ഇന്നലെ രാവിലെ 11:30 മണിയോടെ മൃതദേഹം കാണുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി ഇവിടെ വസന്ത എന്ന സ്ത്രീയോടൊപ്പം താമസിച്ചു വന്നയാളാണ് സതീഷ് കുമാർ എന്നാണ് പോലീസ് നൽകുന്ന വിവരം വീടിന് സമീപത്തായി വെള്ളം കെട്ടിനിന്ന ചാലിലാണ് മൃതദേഹം കാണപ്പെട്ടത്. കേസെടുത്ത കിളിമാനൂർ പോലീസ് മൃതദേഹം പോസ്റ്റ് മാറ്റത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് ആശുപത്രി…

Read More

മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ

ആറ്റിങ്ങലിൽ: മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ . ഒരു സ്ത്രീ ഉൾപ്പെടെ 3 പേരാണ് അറസ്റ്റിലായത് .ചിറയിൻകീഴ് അഴൂർ ശാസ്‌തവട്ടം തുന്നരികത്തു വീട്ടിൽ സിദ്ധിഖ് (35) , കൊല്ലം ജില്ലയിൽ പരവൂർ പുത്തൻകുളം തൊടിയിൽവീട്ടിൽ വിജി(30) , ആറ്റിങ്ങൽ മങ്കാട്ടുമൂല കോളനി, ആതിര ഭവനിൽ അജിത് (29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌ . ചെമ്പ് – വെള്ളി ആഭരണങ്ങളിൽ ആകെ തൂക്കത്തിൻറെ 10 മുതൽ 15 ശതമാനം…

Read More

ചിതറ മുതയിലിൽ കടബാധ്യതും , മൈക്രോഫിനാൻസ് കാരുടെ സമ്മർദ്ദവും കാരണം യുവാവ് ജീവനൊടുക്കി

കടബാധ്യതയും, മൈക്രോഫിനാൻസ് കാരുടെ സമ്മർദ്ദവും മൂലം കടയ്ക്കൽ മുതയിൽ പെരുമന മൂലയിൽ വീട്ടിൽ അരുൺ (29) ആണ് വാടകവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്നും പണമിടപാട് നടത്തി കുടിശ്ശിക വരുത്തിരുന്നു അരുൺ. തുടന്ന് കഴിഞ്ഞ ദിവസം മൈക്രോഫിനാൻസ് ജീവനകാർ അരുണിനെ വിളിക്കുകയും കുടിശ്ശിക തീർത്ത് പണമിടപാട് നടത്തണമെന്ന് ആവിശ്യപ്പെടുകയും ചെയ്തിരുന്നു. അടുത്ത ദിവസം തന്നെ കുടിശ്ശിക തീർക്കാമെന് മൈക്രോ ഫിനാൻസ് ജീവനക്കാരോട് അരുൺ പറഞ്ഞതായി വീട്ടുകാർ പറയുന്നു . അടുത്ത ദിവസം അരുണിനെ…

Read More
error: Content is protected !!