SNHSS ചിതറയിൽ ചെണ്ടുമല്ലി പൂവുകൾ കൊണ്ടൊരു ഭീമൻ പുസ്തകം തയ്യാറാക്കി വിദ്യാർത്ഥികൾ

ചിതറ എസ് എൻ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നിന്നും വിളവെടുത്ത മൂവായിരത്തോളം പൂക്കൾ ചേർത്തുവെച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ ഈ വിസ്മയം തീർത്തത്. എസ് എൻ ഡി പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് പുസ്തകം അനാവരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബീന വി എസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പി, സ്റ്റാഫ് സെക്രട്ടറി പ്രസീദ് എസ് വി, എൻ എസ് എസ് പ്രോഗ്രാം…

Read More

ഓടനാവട്ടത്ത് കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കടയ്ക്കൽ സ്വദേശി

ഓടനാവട്ടത്ത് കഴിഞ്ഞദിവസം കടത്തിണ്ണയിൽ കണ്ട മൃതദേഹം കടയ്ക്കൽ സ്വദേശിയുടേ തെന്ന് തിരിച്ചറിഞ്ഞു. ഗോവിന്ദമംഗലം കുമ്പളം ചരുവിളപുത്തൻ വീട്ടിൽ 53 വയസ്സുള്ള രാജുകുമാർ (പൂക്കട ഉണ്ണി-) ആണ് മരിച്ചത്. മുൻപ് കടയ്ക്കലിലും തുടർന്ന് വെമ്പായത്തും പൂക്കട നടത്തുകയായിരുന്നു. നാലുദിവസമായി കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ഓടനാവട്ടം ടൗണിലെ കടത്തിണ്ണയിലാണ് മൃതദേഹം കണ്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൊട്ടാരക്കരയിലുള്ള മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരിക്കാം മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച…

Read More

നിലമേലിൽ ബാങ്ക് കവർച്ചശ്രമം; പ്രതി വേയ്ക്കൽ സ്വദേശി മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ മുഹമ്മദ് സമീർ പിടിയിൽ

നിലമേലിൽ ബാങ്ക് കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ചടയമംഗലം പോലീസ് പിടികൂടി. വെയ്ക്കൽ സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ മുഹമ്മദ് സമീറിനെയാണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ നിലമേലിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബാങ്ക് ശാഖ അടച്ച ശേഷമാണ് പ്രതി കവർച്ചയ്ക്ക് ശ്രമിച്ചതെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിന്റെ പ്രത്യേക സംഘം തിരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് പ്രതിയെ വേഗത്തിൽ പിടികൂടാനായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം…

Read More

ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ അംഗങ്ങളെ മീഡിയ അവാർഡുകൾ നൽകി ആദരിച്ചു

മാധ്യമ പ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്ക് മീഡിയ അവാർഡുകൾ നൽകി ആദരിച്ചു. കൊല്ലം സെൻട്രൽ പാർക്ക് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വാർഷിക പൊതുയോഗവും, അവാർഡ് ദാന ചടങ്ങും, ജെ.എം.എ. ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് സുധീഷ് ആർ അദ്ധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന ട്രഷറർ ജോസഫ് എം, സംസ്ഥാന സെക്രട്ടറി കെ അശോക് കുമാർ, കൊല്ലം ജില്ലയുടെ ഇൻ ചാർജുള്ള…

Read More

കടയ്ക്കൽ സ്വദേശിനി  ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു.

മകളെ നഴ്സിംഗ് പഠനത്തിനായി യാത്രയാക്കാനെത്തിയ മാതാവ് അതേ ട്രെയിനിന് മുന്നിൽപ്പെട്ട് മരണപ്പെട്ടു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ വൈകിട്ട് ഈ വലിയ കണ്ണീർക്കാഴ്ച സംഭവിച്ചത്. കടയ്ക്കൽ സ്വദേശി മിനി (42)ആണ് മരണപ്പെട്ടത്. സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളേജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേസ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിൽ ഇരിപ്പിടത്തിനു സമീപം വച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു….

Read More

പീഡനം-അമ്മയെയും രണ്ടാം അച്ഛനെയും വെറുതെ വിട്ടു

കേസിന് ആസ്പദമായ സംഭവം 2020 കാലയളവിലാണ് കേസിലെ ഒന്നാംപ്രതി രണ്ടാം അച്ഛനായ കൊല്ലം പെരിനാട് ചെമ്മക്കാട് വില്ലേജ് ജംഗ്ഷനിൽ മന്ദിരത്തിൽ താമസം മാർട്ടിൻ മകൻ 41 വയസ്സുള്ള ജോഷ്വായും രണ്ടാം പ്രതി പെരിനാട് വില്ലേജിൽ ഇടവട്ടം നാന്തിരിക്കൽ ഡ്രോയസിൽ വിക്ടർ മകൾ 35 വയസ്സുള്ള ഷീജ എന്നിവരാണ് 2019 കാലയളവ് മുതൽ ഷീജ ഭർത്താവുമായി ബന്ധം വേർപെടുത്തി താമസിക്കുകയായിരുന്നു. കേസിലെ അതിജീവിതയെ സ്വന്തം പിതാവ് പീഡിപ്പിച്ചതിലേക്ക് മുൻപ് കേസ് ഉണ്ടായിരുന്നെങ്കിലും പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. അതിജീവിതയുടെ…

Read More

വേടന് മുൻകൂർ ജാമ്യം

റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും വേടന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

Read More

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ അംഗത്വ ക്യാമ്പയിൻ

നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി, ഓഹരി ഉടമകളുടെ എണ്ണം ആയിരമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 2 മുതൽ മാർച്ച് 31 വരെ അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ചു. ഈ കാലയളവിൽ 2000 രൂപ അടച്ച് അംഗങ്ങളാകുന്നവർക്ക് നബാർഡ് വിഹിതമായി 2000 രൂപയുടെ ഇക്വിറ്റി ഷെയർ കൂടി ലഭിക്കും. നിലവിലെ ഓഹരി ഉടമകൾക്ക് ഓഹരി വർദ്ധിപ്പക്കുന്നതിനും അവസരമുള്ളതായി കമ്പനി ചെയർമാൻ അറിയിച്ചു. കമ്പനിയുടെ മൂന്നാമത് വാർഷിക പൊതുയോഗമാണ് അംഗത്വ…

Read More

ചിതറ സപ്ലൈകോ, ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു

ചിതറ കിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന സപ്ലൈകോയിൽ കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു. മാനേജർ ശാലിനി സപ്ലൈകോയിലെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിക്കുകയുണ്ടായി .ഷോപ്പിൽ എത്തിയ മന്ത്രി കിറ്റ് പാക്കിങ് സൗകര്യങ്ങൾ , സാധനങ്ങളുടെ ലഭ്യത എന്നിവ പരിശോധിച്ചു,കൂടാതെ ഔട്ലറ്റിൽ സപ്‌സിഡി സാധനങ്ങൾ എല്ലാം തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള സാഹചര്യമൊരുക്കിയിട്ടുള്ളത് മന്ത്രി വിലയിരുത്തി. വിൽപന വർധിക്കുന്നുണ്ടോ എന്ന് തുറക്കുകയും , ഓണത്തോട് അനുബന്ധിച്ച് തിരക്ക് കൂടുന്നതിനാൽ വിൽപ്പന വർധിച്ചു വരുന്നുണ്ടെന്ന് മാനേജർ അറിയിക്കുകയും ചെയ്തു. മാവേലി…

Read More

കഞ്ചാവുമായി കിഴക്കുംഭാഗം സ്വദേശി പിടിയിൽ

കടയ്ക്കലിൽ നിരവധി കഞ്ചാവ് കേസിലെ പ്രതി ഒന്നെക്കാൽകിലോ കഞ്ചാവുമായി റൂറൽ ഡാൻസാപ്പിന്റെ പിടിയിലായി. ചിതറ കിഴക്കുംഭാഗം സ്വദേശി അച്ചു എന്നറിയപ്പെടുന്ന വിപിൻദാസാണ് പിടിയിലായത്ഓണവിപണി ലക്ഷ്യം വെച്ച് വ്യാപകമായി ഇതര സംസ്ഥാനങ്ങളിനിന്ന് കഞ്ചാവ് കേരളത്തിലെത്താൻ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന നടത്തുകയാണ്. തുടർന്ന് കൊല്ലം റൂറൽ എസ്പിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാപ് എസ്ഐ ജ്യോതിഷ് ചിറവൂർ കടയ്ക്കൽ പോലീസും നടത്തിയ പരിശോധനയിലാണ് ചിങ്ങേലിയിൽ ബസ്സിറങ്ങി കടക്കലിലെ വാടക വീട്ടിലേക്ക് പോകുന്ന വഴി പോലീസിനെ…

Read More
error: Content is protected !!