ചിതറ സൊസൈറ്റിമുക്കിൽ വാഹനത്തിന്റെ ഓയിൽ ലീക്ക് ആയി നിരവധി വാഹനങ്ങൾ അപകടത്തിൽ

ചിതറ സൊസൈറ്റിമുക്കിൽ വാഹനത്തിന്റെ ഓയിൽ ലീക്ക് ആയി നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു. വിതുര സ്വദേശിയുടെ കാറിൽ നിന്നും ഓയിൽ ടാങ്ക് പൊട്ടി റോഡിൽ ഓയിൽ വീണതിനെ തുടർന്ന് ഇരുചക്ര വാഹന യാത്രികറാണ് അപകടത്തിൽ പെട്ടത്. തുടർന്ന് സൊസൈറ്റിമുക്ക് നിവാസികൾ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് എത്തി മറ്റ് നടപടികൾ സ്വീകരിക്കുകയുമായിരുന്നു . സാരമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ചിതറ എൽ പി എസ് സ്കൂളിന് സമീപം തീ പിടിത്തം

ചിതറ എൽ പി എസ് സ്കൂളിൽ തീ പിടിത്തം കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഇന്ന് ഉച്ചയോടെയാണ് തീ പിടിച്ചത് നാട്ടുകാർ അറിയുന്നത് അവധി ദിവസം ആയതിനാൽ കുട്ടികൾ ഉണ്ടായിരുന്നില്ല . സ്കൂളിന് സമീപം കൂട്ടിയിട്ടിരുന്ന വേസ്റ്റിൽ ആയിരുന്നു തീ പടർന്നു പിടിച്ചത്. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല

Read More

കൊട്ടാരക്കരയിൽ മൂന്നുപേർക്ക് വെട്ടേറ്റു;7 മാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്

കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തിൽ പരുക്കേറ്റു. കുടുംബ വഴക്കാണ് ആക്രമണകാരണമെന്ന് പൊലീസ് പറയുന്നു അരുൺ (28), പിതാവ് സത്യൻ (48), മാതാവ് ലത (43), അരുണിൻ്റെ ഭാര്യ അമൃത, 7 മാസം പ്രായമുള്ള മകൾ എന്നിവർക്കാണ് പരുക്ക് പറ്റിയത്.പള്ളിക്കൽ മൈലം മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിനാണ് ആക്രമണം ഉണ്ടായത്.വടിവാൾ, കമ്പിവടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിച്ചയാളുമായി കുടുംബത്തിന് പ്രശ്നങ്ങളുണ്ടായിരുന്നു. അരുണിനാണ്…

Read More

കല്ലമ്പലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി  യുവതിയും യുവാവും പിടിയിൽ

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കല്ലമ്പലത്ത് യുവതിയും യുവാവും പിടിയിൽ. ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നും വന്നിറങ്ങിയ യുവതി അടക്കമുള്ള രണ്ടുപേരാണ് പിടിയിലായത്. ചെറിയന്നിയൂർ താന്നിമൂട് കൊടിവിളാകത്ത് ദീപു (24), ചെറുന്നിയൂർ താന്നിമൂട് രാജാമണിയിൽ അഞ്ജന ( 30) എന്നിവരാണ് തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിൻറെ പിടിയിലായത്. ഇപ്പോൾ പിടിയിലായ ദീപുവിൻറെ പെൺ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിൻ്റെ മുഖ്യ ആസൂത്രക എന്ന് പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ ഡാൻസാഫ്’ ടീം…

Read More

കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം നടന്നു

കടയ്ക്കൽ തിരുവാതിര 2025 മാർച്ച് 2 ന് ആരംഭിച്ച് 16 ന് അവസാനിക്കും കടയ്ക്കൽ തിരുവാതിര 2025 ൻ്റെ നോട്ടീസ് പ്രകാശനം ഇന്ന് രാവിലെ 10 മണിയോടെ നടന്നു . വളരെ മികച്ച രീതിയിൽ ആണ് കടയ്ക്കൽ തിരുവാതിര 2025 നടത്താൻ ഉത്സവ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് . നാട്ടുകാരുടെ പിന്തുണ അഭ്യർത്ഥിക്കുന്നു

Read More

കടയ്ക്കലിൽ ശ്മശാനത്തിൽ നിന്നുള്ള രൂക്ഷ ഗന്ധം സഹിക്കാനാവാതെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു

കടയ്ക്കലിൽ 1.75 കോടി രൂപ ചെലവിട്ട് നിർമിച്ച വാതക ശ്മശാനത്തിൽ നിന്നുള്ള രൂക്ഷ ഗന്ധം സഹിക്കാനാവാതെ കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു. കടയ്ക്കൽ പഞ്ചായത്തിലെ ചായിക്കോട്ട് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒന്നരമാസം മുമ്പാണ്  കടയ്ക്കൽ ഗ്രാമപഞ്ചായത്തിൻ്റെ ആധുനിക വാതകശ്മശാനം ചായിക്കോട്ട് ഉദ്ഘാടനം ചെയ്തത്. തുടക്കം മുതൽ ഇവിടെ പ്രശ്നങ്ങളായിരുന്നു എന്നും ശരിയായ രീതിയിലല്ല ഇതിൻ്റെ പ്രവർത്തനമെന്നും നിർമാണത്തിൽ വൻ ക്രമക്കേട് നടന്നിട്ടുള്ളതായും നാട്ടുകാർ ആരോപിക്കുന്നു. മൃതദേഹം കത്തുമ്പോഴുള്ള പുക കുഴൽ വഴി മുകളിലേക്ക് പോകാതെ പരിസരമാകെവ്യാപിക്കും. ഒപ്പം…

Read More

നെൽകൃഷിയിൽ നൂറുമേനി വിളവുമായി കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മണലുവട്ടം അരത്തകണ്ഠപ്പൻ ക്ഷേത്രം ഏലായിൽ നടത്തിയ നെൽകൃഷിക്ക് നൂറുമേനി വിളവ്. വിളവെടുപ്പുത്സവം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാൻ കർഷക ഉത്പാദക കമ്പനികൾക്ക് സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നബാർഡിൻ്റെ സഹായത്തോടുകൂടി ചടയമംഗലം ബ്ലോക്കടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ‘നിറകതിർ തരിശ് രഹിത നെൽകൃഷി’ പദ്ധതിയുടെ ഭാഗമായാണ് അരത്തകണ്ഠപ്പൻ ക്ഷേത്രം ഏലായിലെ മൂന്നേക്കർ നിലത്തിൽ നെൽകൃഷി…

Read More

വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മിച്ച് വിൽപന; പുനലൂരിൽ ലക്കിസെന്റർ ഉടമ അറസ്റ്റിൽ

വ്യാജ ലോട്ടറി ടിക്കറ്റ് നിർമ്മാണവും വിൽപനയും നടത്തിവന്ന പ്രതി അറസ്റ്റിൽ. കൊല്ലം പുനലൂരിൽ വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. പുനലൂർ ടി.ബി ജംഗ്ഷനിലെ അൽഫാന ലക്കി സെന്‍റര്‍ ഉടമയാണ് പ്രതി. പുനലൂരിലെ മറ്റൊരു ലോട്ടറി കട ഉടമ നൽകിയ പാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലക്കി സെന്‍ററിൽ പൊലീസെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

Read More

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ NSS യൂണിറ്റ് വച്ചു നൽകുന്ന വീടിന് DYFI യുടെ കൈത്താങ്ങ്

ചിതറ ഗവൺമെന്റ് സ്കൂളിൾ NSS യൂണിറ്റ് വിദ്യാർത്ഥിക്ക് വീട് വച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് DYFI സഹായം നൽകി.DYFI ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുകയാണ് വിതരണം ചെയ്തത്. തുക സ്കൂൾ അധികൃതർക്ക് DYFI ഭാരവാഹികൾ കൈമാറി. സ്കൂളിലെ NSS യൂണിറ്റ് തുടക്കം കുറിച്ച സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗവക്കക്കുകയായിരുന്നു ഡി വൈ എഫ് ഐ. ചടങ്ങിൽ SMC ചെയർമാൻ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ യൂസഫ് സാർ സ്വാഗതം പറഞ്ഞു. സിപിഎം നേതാക്കളായ…

Read More

കുളത്തൂപ്പുഴയിൽ 15 കാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചു

കുളത്തൂപ്പുഴയിലാണ് സംഭവം നടന്നത്. കൗൺസിലിങ്ങിനിടയിൽ അസ്വസ്ഥതകൾ അറിയിച്ച കുട്ടിയോട് വിശദമായ വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത്‌  ചോദ്യം ചെയ്തതിൽ കുറ്റം ചെയ്തു എന്ന് ഇയാൾ സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

Read More
error: Content is protected !!