തിരുവനന്തപുരത്ത് പേരൂര്‍ക്കട എസ്എപി ക്യാമ്പിൽ പൊലീസ് ട്രെയിനി തൂങ്ങിമരിച്ച നിലയിൽ‌

പേരൂർക്കട എസ് എ പി ക്യാമ്പിൽ പൊലീസ് ട്രെയ്നിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് കീഴ്പാലൂർ സ്വദേശി ആനന്ദ് ആണ് മരിച്ചത്. ബി കമ്പനി പ്ലറ്റൂൺ ലീഡർ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. പിന്നീട് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തിൽ തുടരുകയുമായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജോലിഭാരം മൂലമുള്ള മാനസിക സമ്മർദം കൊണ്ടാണ് ആനന്ദ് ജീവനൊടുക്കിയതെന്നാണ് സംശയം. ട്രെയിനിങ്ങിന്റെ ഭാഗമായി ആനന്ദിനെ…

Read More

തിരുവനന്തപുരം വിമാന താവളത്തിൽ നിന്നും തമിഴ്നാട് സ്വാദേശിയുടെ സ്വർണ്ണം തട്ടിയ കുളത്തൂപ്പുഴ സ്വദേശികൾ പിടിയിൽ

ഇക്കഴിഞ്ഞ ദിവസം തമിഴ്നാട് സ്വാദേശിയുടെ സ്വർണ്ണം അതി സമർദ്ധമായി പ്രതികൾ കൈക്കലാക്കി. തുടർന്ന് തമിഴ്നാട് സ്വാദേശി നൽകിയ പരാതിയേ തുടർന്ന് വലിയതുറ SHO അശോക് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മാരായ ഇൻസമാം, അജീഷ്, ജയശ്രീ എന്നിവരും CPO മാരായ കിഷോർ, വരുൺ, നാസിമുദ്ധീൻ എന്നിവർ ചേർന്നു പ്രതികളെ കണ്ടെത്തുകയായിരുന്നു. കുളത്തുപ്പുഴ നെല്ലിമൂട്, 16 ഏക്കർസ്വാദേശികളായ അഷ്‌കർ, അലി, അഫ്സൽ, ആൽവിൻ എന്നിവർ ആണ് പിടിയിൽ ആയത്. പ്രതികളായ അഷ്‌കരും, അലിയും സഹോദരങ്ങൾ ആണ്

Read More

പണമിടപാടില്‍ തര്‍ക്കം യുവതിയെ നേരെ ക്രൂരമർദനം, കടയ്ക്കൽ വയ്യാനം സ്വദേശിനിക്കാണ് മർദനമേറ്റത്

പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ ക്രൂര മർദനം. കടയ്ക്കൽ വയ്യാനം സ്വദേശിനി ജലീലാ ബീവിക്കാണ് മർദനമേറ്റത്. സംഭവത്തിൽ കല്ലറ സ്വദേശി ഷാജഹാനെതിരെ പൊലീസ് കേസെടുത്തു ബ്രൈമൂർ എസ്‌റ്റേറ്റിൽ വച്ച് ജലീലാ ബീവിയും ഇയാളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പിന്നാലെ ഇയാൾ യുവതിയെ മർദ്ദിക്കുകയുമായിരുന്നു. മരക്കൊമ്പ് കൊണ്ടാണ് ഷാജഹാൻ ജലീലാ ബീവിയെ തല്ലിയത്. ഷാജഹാനും ജലീലാ ബീവിയുടെ ഭർത്താവും തമ്മിൽ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് മർദനത്തിന് കാരണം

Read More

നഷ്ടപ്പെട്ടപെട്ടെന്ന് കരുതിയ ഒരു പവനോളം വരുന്ന സ്വർണം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് പേഴുംമൂഡ് സ്വദേശി സജിത

ചിതറ സഹകരണ ബാങ്കിന്റെ മുന്നിൽ ഒരു പവനോളം വരുന്ന സ്വർണ കുലുസ് പേഴുമൂഡ് സ്വദേശി സജിതയിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റാറിന് മുന്നിൽ നിന്നും കിട്ടുകയും ബാങ്ക് പ്രസിഡന്റ് ഉടമയെ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചു നൽകുകയും ചെയ്തു

Read More

കുമ്മിൾ തുളസിമുക്കിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കഴിഞ്ഞദിവസം കുമ്മിൾ തുളസി മുക്കിൽ ബൈക്കും പിക്കപ്പും തമ്മിൽ നടന്ന ആക്സിഡൻ്റിൽ മെഡിയ്ക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.താഴെ പാങ്ങോട് ദാറുൽ ഹുദയിൽ ഷാജി / നാസില ദമ്പതികളുടെ മകൻ മകൻ ഇർഫാൻ (17)മരണപ്പെട്ടു ഖബറടക്ക സമയം പിന്നീട് അറിയിക്കും സഹോദരങ്ങൾ: ഇഷാന . ഫർഹാന

Read More

നിലമേൽ വേയ്ക്കൽ വിദ്യ ജ്യോതി പാപ്പാല സ്കൂളിലെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധം ഉയർത്തി നാട്ടുകാർ

മെയിൻ റോഡായ വെക്കൽ – വട്ടപ്പാറ -തങ്കക്കല്ല് റോഡ് പൊളിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് നാട്ടുകാർ പറയുന്നു.,,വാഹനങ്ങൾക്ക് പോകാൻ വേറെ ഒരു മാർഗ്ഗവുമില്ലാഞ്ഞിട്ടാകും കറുകൾപോലും പോകാൻ കഷ്ട്ടപ്പെടുന്ന ഈ അപകടം നടന്ന റോഡിലൂടെ സ്കൂൾ ബസ്സുകളും വാനുകളും മറ്റ് അനവധി വാഹനങ്ങളും പോകേണ്ടി വരുന്നത്, എന്ന് നാട്ടുകാർ പറയുന്നു . മെയിൻ റോഡിന്റെ പണി ഇത്രയും പെട്ടന്ന് തീർത്തില്ലങ്കിൽ ഇതിനേക്കാൾ വലിയ അപകടങ്ങൾ അവിടെ പതിയിരിക്കുന്നുണ്ട്. എന്നും നാട്ടുകാർ ആരോപിക്കുന്നു അപകടത്തിൽ 20 കുട്ടികൾക്ക് പരിക്കേറ്റു വാഹനത്തിലെ…

Read More

നിലമേലിൽ സ്കൂൾ വാഹനം അപകടത്തിൽ പെട്ടു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

നിലമേലിൽ സ്കൂൾ വാഹനം അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക് . നിയന്ത്രണം വിട്ട വാഹനം കുഴിയിലേക്ക് പതിക്കുകയായിരുന്നു . കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർചികിത്സക്കായി മറ്റ് ആശുപത്രികളിലെക്കും കുട്ടികളെ മാറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളൂ

Read More

കുമ്മിൾ തുളസിമുക്കിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്

കുമ്മിൾ തുളസിമുക്കിൽ വാഹനപകടം . ഇരുചക്ര വാഹനവും പിക്കപ്പുമാണ് കൂട്ടിയിടിച്ചത് താഴെ പാങ്ങോട് സ്വദേശികളായ ഇർഫാൻ, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത് എന്നാണ് അറിയാൻ കഴിയുന്ന വിവരം. ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ. ബൈക്ക് റോങ് സൈഡ് ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

Read More

അജ്ഞാത വാഹനം ഇടിച്ച് കിളിമാനൂർ സ്വദേശി മരിച്ച സംഭവം; ഇടിച്ചിട്ട കാർ പാറശ്ശാല പോലീസ് ഉദ്യോഗസ്ഥന്റെത്

കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ച സംഭവത്തിൽ വാഹനം തിരിച്ചറിഞ്ഞു. ഇടിച്ചത് പാറശ്ശാല SHO അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം.CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആർ. .വാഹനമിടിച്ചിട്ട കൂലിപ്പണിക്കാരൻ രാജൻ റോഡിൽ ചോരവാർന്നാണ് മരണപ്പെട്ടത്. ഒരു മണിക്കൂറോളം…

Read More

വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാരിപ്പള്ളി വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. വേളമാനൂർ മണ്ണയം കോളനിയിൽ തൊടിയിൽ വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു (23),മയ്യനാട് മയ്യനാട് ധവളക്കുഴി ഹരിലാൽ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ വിഷ്ണു വീടിന്റെ മുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കപ്പി പൊട്ടി കിണറിൽ വീഴുകയായിരുന്നു വിട്ടുകാരുടെ നിലവിളി കേട്ട് തൊട്ടടുത്തുള്ള ഫ്ളൈവുഡ് ഫാക്ടറിയിലെ ജീവനക്കാരായ ഹരിലാലും കൂടുകാരുംഓടിയെത്തി ഹരിലാൽ കിണറ്റിൽ ഇറങ്ങി രക്ഷിക്കാൻ രക്ഷിക്കാൻ…

Read More
error: Content is protected !!