ദർപ്പക്കാട് തീപിടിത്തം

ദർപ്പക്കാട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന നൗഷാദിന്റെ ഷീറ്റ് പുരയ്ക്കാണ് തീ പിടിച്ചത്.ഷീറ്റ് പുരയായും വിറകുപുരയായും ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടമായിരുന്നു ഇത്. ഏകദേശം 50000 രൂപയുടെ നഷ്ടം വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.മറ്റ് വിവരങ്ങൾ കിട്ടുന്നതേയുള്ളൂ.

Read More

ഒരു വര്‍ഷത്തിനിടെ ഇരുപതോളം അപകടങ്ങള്‍ നടന്ന ജംക്‌ഷൻ

ചാലക്കുടി പോട്ട ജംക്‌ഷനിൽ ഒരു വർഷത്തിനിടെ ഇരുപതോളം അപകടങ്ങളും അതിൽ രണ്ടു മരണങ്ങളുമാണ് ഉണ്ടായത് . സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നവയിൽ ഏറെയും. ഇന്നലെ രാവിലെ പോട്ട ആശ്രമ സിഗ്നലിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമാണിത്. സിഗ്നൽ തെറ്റിച്ച് വന്ന ലോറി ബൈക്കിലിടിച്ച് കത്തുകയായിരുന്നു. ചാലക്കുടി പോട്ട ജംക്‌ഷനിൽ ഒരു വർഷത്തിനിടെ ഇരുപതോളം അപകടങ്ങളും അതിൽ രണ്ടു മരണങ്ങളുമാണ് ഉണ്ടായത് . സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നവയിൽ ഏറെയും. ഇന്നലെ രാവിലെ പോട്ട ആശ്രമ സിഗ്നലിൽ ഒരാളുടെ…

Read More

പുഷ്പനെ അറിയാമോ?; കടയ്ക്കൽ തിരുവാതിരയിലെ വിപ്ലവഗാനത്തിനെതിരെ വന്‍ വിമർശനം

കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയിൽ വിപ്ലവഗാനം പാടിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ക്ഷേത്രങ്ങളെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുന്നതായാണ് വിമർശനം. അതേസമയം ഉത്സവ കമ്മിറ്റി വിപ്ലവഗാനം നിർബന്ധിച്ചു പാടിപ്പിച്ചതല്ലെന്നും സദസ്സിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ ഗായകൻ അലോഷി പാടിയതാണെന്നുമാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം. ഗസൽ,വിപ്ലവ ഗായകനായ കണ്ണൂർ സ്വദേശി അലോഷി ആദമാണ് പുഷ്പനെ അറിയാമോ എന്ന വിപ്ളവഗാനം പാടിയത്. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ഡിവൈഎഫ്ഐയുടെ പതാക പശ്ചാത്തലത്തിലൊരുക്കി വിപ്ലവ ഗാനം പാടിപ്പിപ്പിച്ചെന്നാണ്  വിമർശനം. …

Read More

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ 29-ാമത് വാർഷികാഘോഷം:ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ 29-ാമത് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ  നിർവ്വഹിച്ചു.മുൻപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്. മുരളി അധ്യക്ഷത വഹിച്ചു.സ്കോളർഷിപ്പ് മത്സരവിജയികൾ, കലാകായിക മത്സരവിജയികൾ തുടങ്ങിയവക്കുള്ള സമ്മാനങ്ങൾ പ്രസിഡൻ്റ് വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിജിത്ത് അരളീവനം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.ജി. സുരേന്ദ്രൻ, മുൻ വാർഡ് മെമ്പർ അസ്‌ലം മടത്തറ , പി.ടി.എ. പ്രതിനിധി സജിത്ത് മോൻ, പൂർവ്വ വിദ്യാർത്ഥി വിശാഖ് തുടങ്ങിയവർ ആശംസകൾ നേർന്നു.യോഗത്തിൽ സ്കൂൾ ചെയർമാൻ എ.കെ. സജീർ…

Read More

ഇൻ്റർപോൾ തിരഞ്ഞു നടന്ന പ്രതി വർക്കലയിൽ പിടിയിൽ

ഇൻ്റർപോൾ തിരഞ്ഞ പ്രതി വർക്കലയിൽ പിടിയിലായി. അമേരിക്കയിലെ കള്ളപ്പണ കേസിൽ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് എന്ന 46 കാരനാണ് പിടിയിലായത്. വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു ഇയാൾ. ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനാണ് പ്രതി. ഇയാൾക്കെതിരെ ദില്ലി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർക്കല പൊലീസാണ് കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇനി രണ്ട് ദിവസത്തിന് ശേഷം പ്രതിയെ ദില്ലിയിലെ പാട്യാല…

Read More

ചിതറ ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ ചെയർമാന്റെ വീട്ടിൽ യുവാക്കളുടെ അക്രമം;പഞ്ചായത്ത് അംഗത്തിന്റെ ഭാര്യയെ കൈയേറ്റം ചെയ്തു

കഴിഞ്ഞ ദിവസമാണ് ചിതറ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു എസിന്റെ വീടിന് നേരെ യുവാക്കൾ ആക്രമണം നടത്തിയത് . ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡ് മെമ്പർ കൂടിയാണ് ഇദ്ദേഹം . അംബരീഷ്, ആദർശ് എന്നിവരാണ് അക്രമവും അസഭ്യവർഷവും നടത്തിയത്. അംബരീഷിന്റെ ബന്ധു പണമിടപാടുമായി ബദ്ധപ്പെട്ട് പണം തിരികെ നൽകുന്നത് വാർഡ് മെമ്പറുടെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ഇതിനായി വാർഡ് മെമ്പറുടെ വീട്ടിൽ ഇരുവരും എത്തുകയുമായിരുന്നു. തുടർന്നാണ് വീടിന് മുന്നിൽ നിന്ന് അസഭ്യം പറയാൻ…

Read More

ലോക പുകയില വിരുദ്ധ ദിനം ആദരിച്ച് പുനലൂർ എസ് എൻ കോളേജ്

കിംസ് ഹോസ്പിറ്റൽ കൊല്ലവും, പുനലൂർ എസ് എൻ കോളേജും  സംയുക്തമായി ചേർന്ന് പുകയില വിരുദ്ധ ദിനം ആചരിച്ചു.  പുനലൂർ എസ് എൻ കോളേജിൽ നടന്ന പരിപാടിയിൽ കിംസ് ഹോസ്പിറ്റലിലെ ശ്വാസകോശ രോഗ വിദഗ്ധൻ ഡോ വിനോദ് ബി ഗംഗയും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പുനലൂർ ഷമീർഖാൻ എ യും ചേർന്ന്  പരിപാടി ഉദ്ഘാടനം ചെയ്തു. പുകയിലെ ആസക്തി എങ്ങനെ തടയണമെന്നും നിയന്ത്രിക്കാൻ കഴിയുമെന്നതിനെ കുറിച്ചായിരുന്നു പരിപാടി  ആശയം. കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ.സുലേഖ ബീ ടി, യൂണിയൻ…

Read More

22 വർഷത്തിന് ശേഷം നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി.

നടൻ മോഹൻ ബാബുവിനെതിരായി ഖമ്മം സ്വദേശി  ചെട്ടി മല്ലു എന്നയാൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഖമ്മം എസിപിക്ക് ആണ് സാമൂഹിക പ്രവർത്തകനായ ചെട്ടി മല്ലു പരാതി നൽകിയിട്ടുള്ളത്.2004 ഏപ്രിൽ 17 ന് ആണ് ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുന്ന വഴിയിൽ വിമാന അപകടത്തിലായിരുന്നു സൗന്ദര്യ മരണപ്പെട്ടത്.ഇതൊരു അപകടമല്ല കൊലപാതകമാണെന്നാണ് ആരോപണം. തെലുങ്ക് നടൻ മോഹൻ ബാബുവുമായി സൗന്ദര്യക്ക് നേരത്തെ ഭൂമി തർക്കം ഉണ്ടായിരുന്നതായാണ് പറയുന്നത്. ജെൽപ്പള്ളിയിലുള്ള 6 ഏക്കർ ഭൂമിയുടെ പേരിലായിരുന്നു ഇരുവരും തമ്മിൽ തർക്കം…

Read More

കടയ്ക്കൽ ത്രിവേണിയിൽ തീപിടിത്തം

കടയ്ക്കൽ ത്രിവേണിയിൽ തീ പിടിച്ചു. കടയ്ക്കൽ സിവിൽ സ്റ്റേഷന് ഓപ്പോസിറ്റ് സ്ഥിതി ചെയ്യുന്ന ത്രിവേണയിലാണ് തീ പിടിച്ചത്. അൽപ്പം മുമ്പാണ് തീപിടിത്തം ഉണ്ടായത്. കടയുടെ പുറക് വശത്ത് കിച്ചണിന്റെ സൈഡിലാണ് തീ പിടിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. 1

Read More

കടയ്ക്കലിൽ റൗഡി ലിസ്റ്റിലുളളയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

61വയസ്സുളള കത്തിരാജു എന്നറിയപ്പെടുന്ന രാജുവിനെയാണ് വീടിന് സമീപം ഉളള റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം  രാവിലെ മുതൽ രാജുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രാജുവിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ അഞ്ചോളം കത്തി കുത്ത് കേസ് നിലവിൽ ഉണ്ട്.കഴിഞ്ഞദിവസം കടയ്ക്കൽ തിരുവാതിര കാണാനെത്തിയ കാറ്റാടി മൂട് സ്വദേശി ശിവപ്രസാദിനെ കത്തിരാജു കുത്തിപരിക്കേൽപ്പിച്ചിരുന്നു.      പരിക്കേറ്റ ശിവപ്രസാദ് കടയ്ക്കൽ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.ശിവപ്രസാദിന്റെ പരാതിയിൽ രാജുവിനെ ഇന്ന് പോലീസ് കടയ്ക്കൽ സ്റ്റേഷനിൽ എത്താൻ അറിയിച്ചിരുന്നു.തുടർന്നാണ് ഇയ്യാളെ…

Read More
error: Content is protected !!