ഹരിതകർമ്മ സേനാംഗങ്ങൾക്ക് മൺസൂൺ ബമ്പർ ഒന്നാം സമ്മാനക്കൈമാറ്റം ഇന്ന്
ഈ വർഷത്തെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ആഗസ്റ്റ് 22 ന് 10 കോടിയുടെ ഒന്നാം സമ്മാനത്തുക കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോർഖിഭവനിൽ രാവിലെ 9 30 ന് നടക്കുന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ തുക ഹരിതസേനാംഗങ്ങൾക്ക് കൈമാറും. ഗതാഗതമന്ത്രി അഡ്വ ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും. നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ എ…


