
കണ്ണങ്കോട് സാംസകാരിക നിലയത്തിന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായം
ചിതറ : ചിതറ ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തിനടത്തി വരുന്ന കണ്ണങ്കോട് സാംസ്‌കാരിക നിലയത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ചടയമംഗലംബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം (SCP ) പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു . നാല് സെന്റ്, കുഴിഞ്ഞാംകാട് , അൻപത് സെന്റ് , ഗണപതി വേങ്ങ, പെരിങ്ങാട് ,തലയ്ക്കൽ എന്നീ SC കോളനികളിലെ വിദ്യാർത്ഥികളുടെപഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തുള്ളവർക്ക് ഇ- സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ്പദ്ധതി ആസൂത്രണം ചെയ്തതെന്ന് ചടയമംഗലം…