പ്രണയ പകയിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു
പെരുമ്പാവൂർ രായമംഗലത്ത് പ്രണയ പകയിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്കാ ബെന്നിയാണ് മരിച്ചത്. ആലുവയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോട് കൂടിയാണ് അൽക്ക മരിച്ചത്. സെപ്റ്റംബർ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോൽ സ്വദേശി ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനുമായിരുന്നു ഗുരുതരമായി പരിക്കേറ്റത്. വെന്റിലേറ്ററിന്റെ സഹായത്തോട് കൂടിയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം…


