
ഹൈവേയിലെ കാളവണ്ടിക്കാർ ; നൗഫൽ ഗുരു
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു… മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു… മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണു പങ്കുവെച്ചു, മനസ്സു പങ്കുവെച്ചു..” പ്രവചന സ്വഭാവമുള്ള ഈ ഗാനം 51 വർഷങ്ങൾക്ക് മുമ്പ് വയലാർ രാമവർമ്മ കുറിക്കുമ്പോൾ അദ്ദേഹം പോലും ഓർത്തിരിക്കില്ല ഇരുപതാം നൂറ്റാണ്ടിലും ഈ ഗാനം പ്രസക്തം ആയിരിക്കുമെന്ന്.. ദുർബല ഹൃദയങ്ങളിൽ മതം എത്രത്തോളം തീവ്രമായി പ്രവർത്തിച്ചു മനുഷ്യനെ മൃഗമായി മാറ്റിയിരിക്കുന്നു എന്ന് വാർത്താമാധ്യമങ്ങൾ നിന്നും നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലെ. വിരൽ തുമ്പിൽ ലോകം തൊട്ടറിയുന്ന ഈ കാലത്തും, ചന്ദ്രനെ രണ്ടായി പിളർന്ന…